പാതയോരത്തെ മദ്യശാലകള്‍ക്കുള്ള നിയന്ത്രണം; പഞ്ചായത്ത് പരിധിയിലുള്ള പട്ടണങ്ങള്‍ക്ക് ഇളവുകള്‍

പാതയോരങ്ങളിലെ മദ്യശാലകള്ക്ക് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളില് പഞ്ചായത്ത് പരിധിയിലുള്ള പട്ടണങ്ങളിലുള്ളവയ്ക്ക് ഇളഴവുകള് വരുത്തി. സുപ്രീം കോടതിയാണ് ഇളവുകള് അനുവദിച്ചത്. സംസ്ഥാന സര്ക്കാരാണ് ഈ പ്രദേശങ്ങള് പട്ടണങ്ങളാണോ എന്ന കാര്യത്തില് തീരുമാനം എടുക്കേണ്ടത്. ഇളവുകള് അനുസരിച്ചുള്ള അനുമതി ലഭിക്കാന് മദ്യശാലകള് സംസ്ഥാന സര്ക്കാരുകളെയാണ് സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
 | 

പാതയോരത്തെ മദ്യശാലകള്‍ക്കുള്ള നിയന്ത്രണം; പഞ്ചായത്ത് പരിധിയിലുള്ള പട്ടണങ്ങള്‍ക്ക് ഇളവുകള്‍

ന്യൂഡല്‍ഹി: പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പഞ്ചായത്ത് പരിധിയിലുള്ള പട്ടണങ്ങളിലുള്ളവയ്ക്ക് ഇളവുകള്‍ വരുത്തി. സുപ്രീം കോടതിയാണ് ഇളവുകള്‍ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരാണ് ഈ പ്രദേശങ്ങള്‍ പട്ടണങ്ങളാണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ഇളവുകള്‍ അനുസരിച്ചുള്ള അനുമതി ലഭിക്കാന്‍ മദ്യശാലകള്‍ സംസ്ഥാന സര്‍ക്കാരുകളെയാണ് സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചത്. 2016 ഡിസംബറിലാണ് സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് കോടതി ഉത്തരവിട്ടത്.

മുന്‍സിപ്പല്‍ മേഖലകളിലൂടെ കടന്നു പോവുന്ന ദേശീയ സംസ്ഥാന പാതകള്‍ക്ക് നേരത്തെ ഇളവ് നല്‍കിയിരുന്നു. ഈ ഇളവ് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കോടതിയുടെ ആദ്യ ഉത്തരവിനെത്തുടര്‍ന്ന് 520 കള്ള് ഷാപ്പുകളും, മൂന്ന് ഹോട്ടലുകളും, 12 മദ്യ വില്‍പ്പന ശാലകളും, 171 ബിയര്‍ വൈന്‍ പാര്‍ലറുകളും പൂട്ടിപ്പോയെന്നാണ് കേരളം കോടതിയെ അറിയിച്ചത്.