2020 ഏപ്രിലിന് ശേഷം രാജ്യത്ത് രാജ്യത്ത് ബി.എസ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കാനാകില്ല

2020 ഏപ്രില് മുതല് രാജ്യത്ത് ബിഎസ് ഫോര് വാഹനങ്ങള് വില്ക്കുന്നത് പൂര്ണമായും നിര്ത്തലാക്കാന് സുപ്രീം കോടതി ഉത്തരവ്. പുതിയ ബി.എസ്. സിക്സ് മാനദണ്ഡം പ്രകാരം നിര്മ്മിച്ച വാഹനങ്ങള് മാത്രമെ 2020ന് ശേഷം വില്ക്കാന് പാടുള്ളുവെന്ന് ഉത്തരവില് പറയുന്നു. വാഹനങ്ങളുണ്ടാക്കുന്ന വായു മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാനദണ്ഡം പ്രാവര്ത്തികമാക്കാന് സുപ്രീം കോടതി ഒരുങ്ങുന്നത്.
 | 

2020 ഏപ്രിലിന് ശേഷം രാജ്യത്ത് രാജ്യത്ത് ബി.എസ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കാനാകില്ല

മുംബൈ: 2020 ഏപ്രില്‍ മുതല്‍ രാജ്യത്ത് ബിഎസ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സുപ്രീം കോടതി ഉത്തരവ്. പുതിയ ബി.എസ്. സിക്‌സ് മാനദണ്ഡം പ്രകാരം നിര്‍മ്മിച്ച വാഹനങ്ങള്‍ മാത്രമെ 2020ന് ശേഷം വില്‍ക്കാന്‍ പാടുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. വാഹനങ്ങളുണ്ടാക്കുന്ന വായു മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാനദണ്ഡം പ്രാവര്‍ത്തികമാക്കാന്‍ സുപ്രീം കോടതി ഒരുങ്ങുന്നത്.

നിലവില്‍ ഇന്ത്യന്‍ റോഡുകളില്‍ ഓടുന്ന വാഹനങ്ങള്‍ മിക്കതും ബി.എസ് ഫോര്‍ മാനദണ്ഡ പ്രകാരമുള്ളവയാണ്. 2020 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ബിഎസ് സിക്‌സ് നിര്‍ബന്ധമാണ്. ഓരോ വാഹനങ്ങളില്‍ നിന്നു പുറത്തേയ്ക്കു തള്ളുന്ന പുകയുടെ അളവ് നിശ്ചയിക്കുന്നത് ഭാരത് സ്റ്റേജ് എമിഷന്‍ മാനദണ്ഡപ്രകാരമാണ്. നേരത്തെ ബി.എസ് ഫൈവ് ഒഴിവാക്കി 2020ല്‍ ബിഎസ് സിക്‌സ് മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.