377 റദ്ദാക്കി; സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീം കോടതി

ഇന്ത്യയില് സ്വവര്ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി. സ്വവര്ഗരതി ക്രിമിനല് കുറ്റമാക്കുന്ന ഭരണഘടനയിലെ 377ാം വകുപ്പ് കോടതി റദ്ദാക്കി. ഇന്ത്യയുടെ ചരിത്രത്തില് തന്നെ നിര്ണായക വിധിയെന്നാണ് നിരീക്ഷകര് ഇതിനെ ചൂണ്ടികാണിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എ എം ഖാന്വില്ക്കര്, ഇന്ദു മല്ഹോത്ര, ആര് എഫ് നരിമാന് എന്നിവരാണ് മറ്റ് അംഗങ്ങള്.
 | 

377 റദ്ദാക്കി; സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഭരണഘടനയിലെ 377ാം വകുപ്പ് കോടതി റദ്ദാക്കി. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായക വിധിയെന്നാണ് നിരീക്ഷകര്‍ ഇതിനെ ചൂണ്ടികാണിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഒരാള്‍ക്ക് ആയാളുടെ വ്യക്തിത്വത്തില്‍ നിന്ന് ഒളിച്ചോടാനാവില്ല. സാധാരണ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന മൗലികാവകാശങ്ങള്‍ എല്‍.ജി.ബി.ടി വിഭാഗത്തിനും ലഭിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിലവില്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് സ്വവര്‍ഗ രതി. എന്നാല്‍ ചരിത്രപ്രധാനമായ വിധിയിലൂടെ എല്‍.ജി.ബി.ടി വിഭാഗത്തിനും ഭരണാഘടനാ ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ലഭിച്ചിരിക്കുകയാണ്. 158 വര്‍ഷം പഴക്കമുള്ള കോളോണിയല്‍ നിയമമാണ് ഇതോടെ ഇല്ലാതാകുന്നത്.

ഭരതനാട്യം നര്‍ത്തകന്‍ നവ്‌തേജ് സിങ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, റിതു ഡാല്‍മിയ, നീംറാന ഹോട്ടല്‍ സ്ഥാപകന്‍ അമന്‍ നാഥ്, ബിസിനസുകാരി അയേഷ കപൂര്‍ എന്നിവരാണ് ഹര്‍ജരിക്കാര്‍. 2009ല്‍ 377 ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ 2013ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാക്കി. ഇതിനെതിരെ 2016ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.