മൊബൈല്‍ ഫോണിനും ബാങ്ക് അക്കൗണ്ടിനും ആധാര്‍ നിര്‍ബന്ധമില്ല; വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി

ആധാര് കാര്ഡിന് സുപ്രീം കോടതിയുടെ അംഗീകാരം. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം ബയോമെട്രിക്ക് വിവരങ്ങള് കൈമാറരുതെന്നും സുപ്രീം കോടതി നിര്ദേശം നല്കിയിട്ടുണ്ട്. വളരെ അത്യാവശ്യം വേണ്ട വിവരങ്ങള് മാത്രമെ ആധാറിലൂടെ ശേഖരിക്കുന്നുള്ളു. ശേഖരിക്കുന്ന വിവരങ്ങള് സംബന്ധിച്ച സുരക്ഷാ ആശങ്കകള് ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ചംഗ ബെഞ്ചില് മൂന്ന് ജഡ്ജിമാരും സമാന അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
 | 

മൊബൈല്‍ ഫോണിനും ബാങ്ക് അക്കൗണ്ടിനും ആധാര്‍ നിര്‍ബന്ധമില്ല; വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന് സുപ്രീം കോടതിയുടെ അംഗീകാരം. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം ബയോമെട്രിക്ക് വിവരങ്ങള്‍ കൈമാറരുതെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വളരെ അത്യാവശ്യം വേണ്ട വിവരങ്ങള്‍ മാത്രമെ ആധാറിലൂടെ ശേഖരിക്കുന്നുള്ളു. ശേഖരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച സുരക്ഷാ ആശങ്കകള്‍ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാരും സമാന അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയവ ആധാറില്ലാത്തതിനാല്‍ നിഷേധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, നീറ്റ്, സ്‌കൂള്‍ പ്രവേശനം തുടങ്ങിയവയ്ക്ക് ആധാര്‍ ചോദിക്കാന്‍ പാടില്ല. ആധാറില്ലാത്തതിനാല്‍ കുട്ടികള്‍ യാതൊരുവിധ ആനുകൂല്യങ്ങളും നിഷേധിക്കരുത്. ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല.

സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ചോദിക്കാനുള്ള അവകാശമില്ല. കുട്ടികളെ ആധാറില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി തേടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ.എസ്. പുട്ടസാമി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമായി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.