ശസ്ത്രക്രിയക്ക് വിധേയയായ സത്രീയുടെ വയറിനുള്ളില്‍ ഉപകരണം മറന്നുവെച്ച് ഡോക്ടര്‍മാര്‍; കണ്ടെത്തിയത് മൂന്നു മാസത്തിനു ശേഷം

ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില് ഉപകരണം മറന്നുവെച്ച് സര്ജന്മാര്. ഹൈദരാബാദിലെനിസാം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസിലാണ് സംഭവമുണ്ടായത്. മൂന്നു മാസങ്ങള്ക്ക് മുമ്പ് ഇവിടെ ശസ്ത്രക്രിയക്ക് വിധേയയായ 33 കാരിയെ കഠിനമായ വയറുവേദനയെത്തുടര്ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് ഇത് കണ്ടെത്തിയത്. ശസ്ത്രക്രിയകളില് ഉപയോഗിക്കുന്ന ഫോഴ്സെപ്സ് (ചവണ) ആയിരുന്നു ഡോക്ടര്മാര് മറന്നുവെച്ചത്.
 | 
ശസ്ത്രക്രിയക്ക് വിധേയയായ സത്രീയുടെ വയറിനുള്ളില്‍ ഉപകരണം മറന്നുവെച്ച് ഡോക്ടര്‍മാര്‍; കണ്ടെത്തിയത് മൂന്നു മാസത്തിനു ശേഷം

ഹൈദരാബാദ്: ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ ഉപകരണം മറന്നുവെച്ച് സര്‍ജന്‍മാര്‍. ഹൈദരാബാദിലെനിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സംഭവമുണ്ടായത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ ശസ്ത്രക്രിയക്ക് വിധേയയായ 33 കാരിയെ കഠിനമായ വയറുവേദനയെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് ഇത് കണ്ടെത്തിയത്. ശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്ന ഫോഴ്‌സെപ്‌സ് (ചവണ) ആയിരുന്നു ഡോക്ടര്‍മാര്‍ മറന്നുവെച്ചത്.

ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ട ഇവര്‍ നിരന്തരമായി വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നു മാസത്തിനു ശേഷം ഇവര്‍ ഇന്നലെ ആശുപത്രിയില്‍ തിരികെയെത്തി. എക്‌സ്-റേ പരിശോധനയിലാണ് കാര്യങ്ങള്‍ വ്യക്തമായത്. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി ഫോഴ്‌സെപ്‌സ് പുറത്തെടുത്തു. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തിലെ സര്‍ജനാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സമിതി രൂപീകരിച്ചിരിക്കുകയാണ് ആശുപത്രി.

സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സാപ്പിഴവിന് കേസ് രജിസ്റ്റര്‍ ചെയ്യും. ഉപഭോക്തൃ കോടതിയും വിഷയത്തില്‍ ഇടപെടുമെന്നാണ് വിവരം.