സുഷമ സ്വരാജ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു; ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നു. മധ്യപ്രദേശില് മാധ്യമ പ്രവര്ത്തകരോട് സംസാരിക്കവെയാണ് മുതിര്ന്ന ബി.ജെ.പി നേതാവ് കൂടിയായ സുഷമ വിരമിക്കല് സൂചന നല്കിയിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് രാഷ്ട്രീയത്തില് നിന്നും വിട്ടുനില്ക്കാന് പ്രേരണയായിരിക്കുന്നതെന്ന് സുഷമ വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പില് മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
 | 
സുഷമ സ്വരാജ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു; ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നു. മധ്യപ്രദേശില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് കൂടിയായ സുഷമ വിരമിക്കല്‍ സൂചന നല്‍കിയിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരണയായിരിക്കുന്നതെന്ന് സുഷമ വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

സുഷമ സ്വരാജ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കും. 2019ല്‍ ബി.ജെ.പി വിജയമുറപ്പിച്ചിരിക്കുന്ന പ്രമുഖരിലൊരാളാണ് സുഷമ. ബി.ജെ.പി നേതൃത്വം സുഷമയുടെ വിരമിക്കല്‍ പ്രഖ്യാപനത്തേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സുഷമ ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

പ്രമേഹ രോഗിയായ സുഷമ സ്വരാജിന്റെ വൃക്ക തകരാറിലായതിനെ തുടര്‍ന്ന് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും ഉള്‍പ്പെടെയുള്ള ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് വിരമിക്കല്‍ പ്രഖ്യാപനവും പുറത്തുവന്നിരിക്കുന്നത്.