ബിജെപി നേതാവിന്റെ കടയില്‍ നിന്ന് വാളുകളും തോക്കുകളും കത്തികളും പിടിച്ചെടുത്തു

ബിജെപി നേതാവിന്റെ കടയില് നിന്ന് വന് ആയുധ ശേഖരം പിടിച്ചെടുത്തു. തോക്കുകളും വാളുകളും കൊടുവാളുകളും കത്തികളുമുള്പ്പെടെ 170ലേറെ ആയുധങ്ങളാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഇതോടനുബന്ധിച്ച് കടയുടമയായ ബിജെപി ഡോംബിവലി സിറ്റി യൂണിറ്റ് വൈസ് പ്രസിഡന്റ് ധനഞ്ജയ് കുല്ക്കര്ണിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണ് ക്രൈംബ്രാഞ്ച് യൂണിറ്റ് നടത്തിയ റെയിഡിലാണ് ആയുധശേഖരം പിടികൂടിയത്.
 | 
ബിജെപി നേതാവിന്റെ കടയില്‍ നിന്ന് വാളുകളും തോക്കുകളും കത്തികളും പിടിച്ചെടുത്തു

താനെ: ബിജെപി നേതാവിന്റെ കടയില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. തോക്കുകളും വാളുകളും കൊടുവാളുകളും കത്തികളുമുള്‍പ്പെടെ 170ലേറെ ആയുധങ്ങളാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഇതോടനുബന്ധിച്ച് കടയുടമയായ ബിജെപി ഡോംബിവലി സിറ്റി യൂണിറ്റ് വൈസ് പ്രസിഡന്റ് ധനഞ്ജയ് കുല്‍ക്കര്‍ണിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണ്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് നടത്തിയ റെയിഡിലാണ് ആയുധശേഖരം പിടികൂടിയത്.

വസ്ത്രങ്ങളും കോസ്‌മെറ്റിക് ഉല്‍പന്നങ്ങളും വില്‍ക്കുന്ന തപസ്യ ഹൗസ് ഓഫ് ഫാഷന്‍ എന്ന കടയിലായിരുന്നു ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. എട്ട് എയര്‍ ഗണ്ണുകള്‍, പത്ത് വടിവാളുകള്‍, 38 പ്രസ് ബട്ടന്‍ കത്തികള്‍, 25 അരിവാളുകള്‍, 9 കുക്രികള്‍, കഠാരകള്‍, അഞ്ച് കത്തികള്‍, മൂന്ന് മഴു തുടങ്ങിയവയാണ് ഇവിടെ നിന്ന് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഇവ കടയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 1.86 ലക്ഷം മൂല്യമുള്ള ആയുധങ്ങളാണ് ഇവ. കഴിഞ്ഞ ഏഴു മാസമായി ഈ കട പ്രവര്‍ത്തിച്ചു വരികയാണ്.

മുംബൈയിലെ ക്രോഫോര്‍ഡ് മാര്‍ക്കറ്റ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ ആയുധങ്ങള്‍ എത്തിച്ചിരുന്നത്. കേസില്‍ കുല്‍ക്കര്‍ണിയെ കോടതി റിമാന്‍ഡ് ചെയ്തു. ബിജെപി നേതാവില്‍ നിന്ന് ഇത്രയും ആയുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു.