താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനേറ്റ കളങ്കമെന്ന് ബിജെപി നേതാവ്; നിര്‍മിച്ചത് വഞ്ചകരെന്ന് സംഗീത് സോം

താജ്മഹല് നിര്മിച്ചത് വഞ്ചകരാണെന്നും അത് ഇന്ത്യന് സംസ്കാരത്തിനേറ്റ കളങ്കമാണെന്നും ബിജെപി നേതാവ് സംഗീത് സോം. ഉത്തര്പ്രദേശിലെ ടൂറിസം ബുക്ക്ലെറ്റില് നിന്ന് താജ്മഹലിനെക്കുറിച്ചുള്ള ഭാഗങ്ങള് നീക്കം ചെയ്തത് അടുത്തിടെ വിവാദമായിരുന്നു. മീററ്റില് നടന്ന റാലിയില് ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു യുപി നിയമസഭാംഗം കൂടിയായ സംഗീത് സോം.
 | 

താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനേറ്റ കളങ്കമെന്ന് ബിജെപി നേതാവ്; നിര്‍മിച്ചത് വഞ്ചകരെന്ന് സംഗീത് സോം

ന്യൂഡല്‍ഹി: താജ്മഹല്‍ നിര്‍മിച്ചത് വഞ്ചകരാണെന്നും അത് ഇന്ത്യന്‍ സംസ്‌കാരത്തിനേറ്റ കളങ്കമാണെന്നും ബിജെപി നേതാവ് സംഗീത് സോം. ഉത്തര്‍പ്രദേശിലെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് താജ്മഹലിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കം ചെയ്തത് അടുത്തിടെ വിവാദമായിരുന്നു. മീററ്റില്‍ നടന്ന റാലിയില്‍ ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു യുപി നിയമസഭാംഗം കൂടിയായ സംഗീത് സോം.

ടൂറിസം ബുക്ക്‌ലെറ്റിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളുടെ പട്ടികയില്‍ നിന്ന് താജ്മഹലിനെ നീക്കം ചെയ്തതില്‍ ചിലര്‍ക്ക് വിഷമമുണ്ട്. ഏത് ചരിത്രത്തേക്കുറിച്ചാണ് നാം സംസാരിക്കുന്നത്. താജ്മഹല്‍ നിര്‍മിച്ചയാള്‍ തന്റെ പിതാവിനെ തടവിലാക്കിയയാളാണ്. ഹിന്ദുവിനെ ഇല്ലാതാക്കാനാണ് അയാള്‍ ശ്രമിച്ചത്. ഇതാണ് ചരിത്രമെങ്കില്‍ അത് വളരെ നിര്‍ഭാഗ്യകരമാണ്. ആ ചരിത്രത്തെ നമ്മള്‍ തിരുത്തിയെഴുതുമെന്ന് ഞാന്‍ ഉറപ്പു തരുന്നു എന്നാണ് സംഗീത് സോം പറഞ്ഞത്.

താജ്മഹല്‍ പ്രധാനപ്പെട്ട ചരിത്ര സ്മാരകമാണെന്നായിരുന്നു മറ്റൊരു ബിജെപി നേതാവായ നളിന്‍ കോഹ്ലി പറഞ്ഞത്. നമ്മുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് ഇത്. ചരിത്രത്തില്‍ സംഭവിച്ചവയെ മായ്ച്ചുകളയാനാകില്ലെന്നും കോഹ്ലി പറഞ്ഞു. അതേ സമയം സോമിന് പിന്തുണയുമായി ബിജെപി നേതാവും എംപിയുമായ അന്‍ശുല്‍ വര്‍മ രംഗത്തെത്തി. താജ് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. അതിനെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെടുത്തരുതെന്ന് വര്‍മ പറഞ്ഞു.

2013ല്‍ മുസഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സോം നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭ ആറുമാസം പിന്നിട്ടതിന്റെ ഭാഗമായി പുറത്തിറക്കിയ ബുക്ക്‌ലെറ്റില്‍ നിന്നാണ് താജ്മഹല്‍ പുറത്തായത്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ആദിത്യനാഥ് ജൂണില്‍ പറഞ്ഞിരുന്നു.