ഫോണില്‍ സംസാരിച്ചു കൊണ്ട് പാമ്പുകളുടെ മേല്‍ ഇരുന്ന യുവതി കടിയേറ്റ് മരിച്ചു

പ്രവാസിയായ ഭര്ത്താവിനോട് സംസാരിച്ചുകൊണ്ട് യുവതി ഇരുന്നത് ഇണചേരുകയായിരുന്ന പാമ്പുകളുടെ മേല്.
 | 
ഫോണില്‍ സംസാരിച്ചു കൊണ്ട് പാമ്പുകളുടെ മേല്‍ ഇരുന്ന യുവതി കടിയേറ്റ് മരിച്ചു

ഗോരഖ്പൂര്‍: പ്രവാസിയായ ഭര്‍ത്താവിനോട് സംസാരിച്ചുകൊണ്ട് യുവതി ഇരുന്നത് ഇണചേരുകയായിരുന്ന പാമ്പുകളുടെ മേല്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ഗീത എന്ന യുവതിയാണ് തായ്‌ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജയ് സിങ് യാദവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ചത്. ഫോണില്‍ സംസാരിച്ചു കൊണ്ട് ഇവര്‍ കട്ടിലില്‍ ഇരുന്നു. എന്നാല്‍ കട്ടിലില്‍ രണ്ട് പാമ്പുകള്‍ ഉണ്ടായിരുന്നു.

ഒരു പ്രിന്റഡ് ബെഡ്ഷീറ്റായിരുന്നു കട്ടിലില്‍ വിരിച്ചിരുന്നത്. പാമ്പുകളെ കാണാതെ ഗീത കട്ടിലില്‍ ഇരിക്കുകയും നിമിഷങ്ങള്‍ക്കകം പാമ്പുകടിയേല്‍ക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ ഗീതയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടുകാര്‍ തിരികെയെത്തിയപ്പോഴും പാമ്പുകള്‍ കട്ടിലില്‍ തന്നെയുണ്ടായിരുന്നു.

ഇവയെ അയല്‍ക്കാര്‍ തല്ലിക്കൊന്നു. പാമ്പുകള്‍ ഇണചേരുകയായിരിക്കാമെന്നാണ് വെറ്ററിനറി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.