പെട്രോളിന് മൂന്ന് രൂപ കുറച്ചു; ഡിഎംകെ സര്‍ക്കാരിന്റെ ബജറ്റില്‍ ജനപ്രിയ നിര്‍ദേശങ്ങള്‍

ചെന്നൈ: പെട്രോളിന് മൂന്ന് രൂപ കുറച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഡിഎംകെ സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് ഈ പ്രഖ്യാപനം. എക്‌സൈസ് തീരുവ കുറച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്ന് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.
യോഗ്യരായ കുടുംബങ്ങളിലെ വനിതാ അംഗങ്ങള്‍ക്ക് ആയിരം രൂപ വീതം പ്രതിമാസ സഹായം, സ്ത്രീ ബസ് യാത്രികര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് 703 കോടിയുടെ ഗ്രാന്റ്, കോയമ്പത്തൂരില്‍ 500 ഏക്കറില്‍ പ്രതിരോധ വ്യവസായ പാര്‍ക്ക് തുടങ്ങിയ നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. 3000 കോടി രൂപയുടെ പദ്ധഥിയാണ് പ്രതിരോധ പാര്‍ക്കിന്റേത്.
സെക്രട്ടറിയേറ്റിലും മറ്റു വകുപ്പുകളിലും തമിഴ് ഔദ്യോഗിക ഭാഷയായി തുടരുന്നതിനായുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അടുത്ത പത്തു വര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍ വന്‍ തോതില്‍ വൃക്ഷത്തൈ നടീല്‍ പദ്ധതി നടപ്പാക്കുമെന്നും ബജറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.