തരുണ്‍ തേജ്പാലിനെതിരെ കോടതി ബലാല്‍സംഗക്കുറ്റം ചുമത്തി

തെഹല്ക മുന് എഡിറ്റര് തരുണ് തേജ്പാലിനെതിരെ ബലാല്സംഗക്കുറ്റം ചുമത്തി. ബലാല്സംഗം, ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല് എന്നീ കുറ്റങ്ങളാണ് തരുണ് തേജ്പാലിനെതിരെ ചുമത്തിയയത്. 2013ലാണ സഹപ്രവര്ത്തക നല്കിയ പരാതിയില് തരുണ് തേജ്പാല് അറസ്റ്റിലായത്. തെഹല്ക്ക ഗോവയില് സംഘടിപ്പിച്ച തിങ്ക്ഫെസ്റ്റ് കോണ്ഫറന്സില് പങ്കെടുക്കാനെത്തിയ തന്നെ തരുണ് തേജ്പാല് ലിഫ്റ്റിനുള്ളില് വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
 | 

തരുണ്‍ തേജ്പാലിനെതിരെ കോടതി ബലാല്‍സംഗക്കുറ്റം ചുമത്തി

പനാജി: തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി. ബലാല്‍സംഗം, ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് തരുണ്‍ തേജ്പാലിനെതിരെ ഗോവ കോടതി ചുമത്തിയയത്. 2013ലാണ സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്. തെഹല്‍ക്ക ഗോവയില്‍ സംഘടിപ്പിച്ച തിങ്ക്‌ഫെസ്റ്റ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ തന്നെ തരുണ്‍ തേജ്പാല്‍ ലിഫ്റ്റിനുള്ളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ യുവതി പരാതി നല്‍കിയതോടെ തെഹല്‍ക്ക എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച തരുണ്‍ തേജ്പാല്‍ 2013 ഡിസംബറിലാണ് അറസ്റ്റിലായത്. പരാതി നല്‍കിയ ശേഷം തരുണും തെഹല്‍ക്കയുടെ മാനേജിംഗ് എഡിറ്ററായിരുന്ന ഷോമ ചൗധരിയും പരാതി നല്‍കിയ യുവതിയുമായുള്ള ഇമെയില്‍ സന്ദേശങ്ങള്‍ ചോര്‍ന്നിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്നും കോസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തരുണ്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുവതിയെ രണ്ട് തവണ തരുണ്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാമ് കുറ്റപത്രത്തില്‍ പോലീസ് പറയുന്നത്.