നിങ്ങളുടെ നീലച്ചിത്രങ്ങള്‍ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു; റോജയെ പരസ്യമായി അപമാനിച്ച് ടിഡിപി നേതാവ്

നടിയും എംഎല്എയുമായ റോജയെ പരസ്യമായി അധിക്ഷേപിച്ച് ടിഡിപി നിയമസഭാ കൗണ്സില് അംഗം ബുദ്ധ വെങ്കണ്ണ. റോജയുടെ ജബര്ദസ്ത് പരിപാടിയും നീലച്ചിത്രങ്ങളും കണ്ട് ചെറുപ്പക്കാര് വഴിതെറ്റുകയാണെന്നായിരുന്നു വെങ്കണ്ണയുടെ അധിക്ഷേപം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ റോജ നടത്തിയ പരാമര്ശത്തിനെതിരെ പ്രതികരിക്കവെയാണ് ബുദ്ധ വെങ്കണ്ണ ഇക്കാര്യം പറഞ്ഞത്.
 | 

നിങ്ങളുടെ നീലച്ചിത്രങ്ങള്‍ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു; റോജയെ പരസ്യമായി അപമാനിച്ച് ടിഡിപി നേതാവ്

ബംഗളുരു: നടിയും എംഎല്‍എയുമായ റോജയെ പരസ്യമായി അധിക്ഷേപിച്ച് ടിഡിപി നിയമസഭാ കൗണ്‍സില്‍ അംഗം ബുദ്ധ വെങ്കണ്ണ. റോജയുടെ ജബര്‍ദസ്ത് പരിപാടിയും നീലച്ചിത്രങ്ങളും കണ്ട് ചെറുപ്പക്കാര്‍ വഴിതെറ്റുകയാണെന്നായിരുന്നു വെങ്കണ്ണയുടെ അധിക്ഷേപം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ റോജ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിക്കവെയാണ് ബുദ്ധ വെങ്കണ്ണ ഇക്കാര്യം പറഞ്ഞത്.

കുട്ടികള്‍ക്ക് നേരെ പീഡനങ്ങള്‍ നടക്കുമ്പോള്‍ വൈഎസ്ആര്‍പിയെ പഴി ചാരാതെ മുഖ്യമന്ത്രി സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഇത്തരം സാഹചര്യങ്ങളെ മുഖ്യമന്ത്രി രാഷ്ട്രീയമായി മുതലെടുക്കുകയാണെന്നുമായിരുന്നു റോജയുടെ പ്രതികരണം. ഇതാണ് വെങ്കണ്ണയെ പ്രകോപിതനാക്കിയതെന്നാണ് കരുതുന്നത്.

വെങ്കണ്ണയുടെ പ്രസ്താവനയോട് റോജ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഗുണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പീഡനങ്ങള്‍ തടയുന്നതില്‍ നായിഡു സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.