തമിഴ്‌നാട്ടിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്

 | 
teacher
ത്മിഴ്‌നാട്ടിലെ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: ത്മിഴ്‌നാട്ടിലെ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കടലൂര്‍ ചിദംബരത്താണ് സംഭവം. നന്തനാര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. വടി ഉപയോഗിച്ച് തല്ലുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മുട്ടുകാലില്‍ നിര്‍ത്തിയും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു.

മറ്റു കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനം. സഹപാഠികളില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവം എന്ന് നടന്നതാണന്ന കാര്യത്തില്‍ വ്യക്തതയില്ല. വീഡിയോയില്‍ അധ്യാപകനും വിദ്യാര്‍ത്ഥിയും മാസ്‌ക് ധരിച്ചിട്ടില്ലാത്തതിനാല്‍ കോവിഡ് കാലത്തിന് മുന്‍പുള്ള ദൃശ്യമാണെന്ന് കരുതുന്നു.

വീഡിയോ വൈറലായതോടെ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ കടലൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.