വാട്ട്‌സാപ്പ് വീഡിയോ കോളിനിടെ യുവാവ് സ്വയം നിറയൊഴിച്ച് മരിച്ചു

വാട്ട്സാപ്പില് വീഡിയോ കോള് ചെയ്യുന്നതിനിടെ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. കാമുകിയുമായി വീഡിയോ കോളില് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ആകാശ് കുമാര് എന്ന 19കാരനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില് പെണ്കുട്ടിക്കും വീട്ടുകാര്ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര് ചെയ്തു.
 | 

വാട്ട്‌സാപ്പ് വീഡിയോ കോളിനിടെ യുവാവ് സ്വയം നിറയൊഴിച്ച് മരിച്ചു

പാറ്റ്‌ന: വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. കാമുകിയുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ആകാശ് കുമാര്‍ എന്ന 19കാരനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വീട്ടിലിരുന്ന് കാമുകിയുമായി സംസാരിക്കുകയായിരുന്ന ആകാശ് തന്റെ കയ്യില്‍ തോക്കുണ്ടെന്നും അതുപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി വിലക്കിയതോടെ ആകാശ് ബുള്ളറ്റുകള്‍ മാറ്റിയെങ്കിലും ഒരു ബുള്ളറ്റ് ഉണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് കരുതുന്നത്. പിന്നീട് അബദ്ധത്തില്‍ വെടിയുതിര്‍ത്തതാകാമെന്നാണ് പോലീസ് നിഗമനം.

എന്നാല്‍ പരീക്ഷയില്‍ തോറ്റതിന് മാതാപിതാക്കള്‍ ഇയാളെ വഴക്ക് പറഞ്ഞിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന അഭ്യൂഹവും പരക്കുന്നുണ്ട്.