തെലുങ്കാന നിയമസഭ പിരിച്ചുവിട്ടു

തെലുങ്കാന നിയമസഭ പിരിച്ചുവിട്ടു. സംസ്ഥാന നിയമസഭ പിരിച്ചുവിടുന്നത് സംബന്ധിച്ച പ്രമേയം ഇന്ന് ഉച്ചയോടെ പാസിക്കുകയാരുന്നു. കാലവധി പൂര്ത്തിയാക്കാന് 8 മാസം കാലാവധി ബാക്കിയുണ്ടെങ്കിലും മുഖ്യമന്ത്രി ചന്ദ്രശേഖര് റാവു സഭ പിരിച്ചു വിടുകയായിരുന്നു. സഭയുടെ തീരുമാനം ഉടന് ഗവണറെ അറിയിക്കും.
 | 

തെലുങ്കാന നിയമസഭ പിരിച്ചുവിട്ടു

ഹൈദരാബാദ്: തെലുങ്കാന നിയമസഭ പിരിച്ചുവിട്ടു. സംസ്ഥാന നിയമസഭ പിരിച്ചുവിടുന്നത് സംബന്ധിച്ച പ്രമേയം ഇന്ന് ഉച്ചയോടെ പാസിക്കുകയാരുന്നു. കാലവധി പൂര്‍ത്തിയാക്കാന്‍ 8 മാസം കാലാവധി ബാക്കിയുണ്ടെങ്കിലും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സഭ പിരിച്ചു വിടുകയായിരുന്നു. സഭയുടെ തീരുമാനം ഉടന്‍ ഗവണറെ അറിയിക്കും.

അതേസമയം ചന്ദ്രശേഖര്‍ റാവു കാവല്‍ മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. സംസ്ഥാനം പ്രതീക്ഷിച്ചതിലും വേഗത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. അതേസമയം നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഇക്കാര്യം ഗവണറെ അറിയിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

കാലാവധി പൂര്‍ത്തിയാക്കിയാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന അതേ കാലയളവില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് പാര്‍ട്ടി ചെയ്ത വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ചന്ദ്രശേഖര്‍ റാവു സഭ പിരിച്ചുവിടുന്നത്. രാജ്യത്തിന്റെ ശ്രദ്ധ ദേശീയ തലത്തില്‍ മാത്രമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് അഭികാമ്യമല്ലെന്ന് പാര്‍ട്ടിയിലും അഭിപ്രായം ഉയര്‍ന്നിരുന്നു.