പബ്ബില്‍ മദ്യപിക്കാനും ആധാര്‍ നിര്‍ബന്ധം; വിചിത്ര നിര്‍ദേശവുമായി തെലങ്കാന എക്‌സൈസ്

ആധാര് നിര്ബന്ധമാക്കരുതെന്ന കോടതി നിര്ദേശവും സ്വകാര്യതയെക്കുറിച്ചുള്ള വിധിയും നിലവിലുണ്ടെങ്കിലും വിവിധ മേഖലകളില് ആധാര് ഇപ്പോള് നിര്ബന്ധമാക്കി വരികയാണ്. ഇവയില് ഏറ്റവും വിചിത്രമാണ് തെലങ്കാന എക്സൈസ് വകുപ്പ് നടപ്പാക്കിയിരിക്കുന്നത്. പബ്ബുകളില് മദ്യപിക്കണമെങ്കില് ഇനി ആധാര് കാണിക്കണം. 21 വയസില് താഴെ പ്രായമുള്ളവര് പബ്ബുകൡ കയറുന്നില്ലെന്ന് ഉറപ്പിക്കാനാണ് നടപടിയെന്നാണ് വിശദീകരണം.
 | 

പബ്ബില്‍ മദ്യപിക്കാനും ആധാര്‍ നിര്‍ബന്ധം; വിചിത്ര നിര്‍ദേശവുമായി തെലങ്കാന എക്‌സൈസ്

ഹൈദരാബാദ്: ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന കോടതി നിര്‍ദേശവും സ്വകാര്യതയെക്കുറിച്ചുള്ള വിധിയും നിലവിലുണ്ടെങ്കിലും വിവിധ മേഖലകളില്‍ ആധാര്‍ ഇപ്പോള്‍ നിര്‍ബന്ധമാക്കി വരികയാണ്. ഇവയില്‍ ഏറ്റവും വിചിത്രമാണ് തെലങ്കാന എക്‌സൈസ് വകുപ്പ് നടപ്പാക്കിയിരിക്കുന്നത്. പബ്ബുകളില്‍ മദ്യപിക്കണമെങ്കില്‍ ഇനി ആധാര്‍ കാണിക്കണം. 21 വയസില്‍ താഴെ പ്രായമുള്ളവര്‍ പബ്ബുകൡ കയറുന്നില്ലെന്ന് ഉറപ്പിക്കാനാണ് നടപടിയെന്നാണ് വിശദീകരണം.

21 വയസ് തികയാത്തവര്‍ക്ക് മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഈ നിയമം പബ്ബുകള്‍ ലംഘിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആരൊക്കെയാണ് പബ്ബുകള്‍ സന്ദര്‍ശിക്കുന്നതെന്നും അറിയാന്‍ മാര്‍ഗങ്ങളില്ല. അടുത്തിടെയുണ്ടായ പതിനേഴ് വയസുള്ള പെണ്‍കുട്ടിയുടെ കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത ചിലരും പബ്ബുകളില്‍ നിന്ന് മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.

പബ്ബുകളില്‍ എത്തുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും തെലങ്കാന എക്‌സൈസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ബാറുകളിലും പബ്ബുകളിലും ആളുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കണമെന്ന ആവശ്യവും എക്‌സൈസ് ഉന്നയിച്ചു. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്.