രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് നളിനിയുടെ കത്ത്; മോചിതയായാല്‍ ബാക്കിയുള്ള ജീവിതം മകള്‍ക്കൊപ്പം

രാഹുല് ഗാന്ധിക്ക് നന്ദി പറഞ്ഞ് രാജീവ് ഗാന്ധി വധക്കേസില് ജയില് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്. പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിലും തങ്ങളുടെ മോചനത്തെ എതിര്ക്കാത്തതിലും നന്ദി അറിയിക്കുന്നതായി നളിനി സി എന് എന് ന്യൂസ് 18ന് എഴുതിയ കത്തില് വ്യക്തമാക്കി. നേരത്തെ നളിനി ഉള്പ്പെടെയുള്ള പ്രതികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി വാര്ത്തകള് പുറത്തുവന്നിരുന്നു.
 | 

രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് നളിനിയുടെ കത്ത്; മോചിതയായാല്‍ ബാക്കിയുള്ള ജീവിതം മകള്‍ക്കൊപ്പം

ചെന്നൈ: രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍. പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിലും തങ്ങളുടെ മോചനത്തെ എതിര്‍ക്കാത്തതിലും നന്ദി അറിയിക്കുന്നതായി നളിനി സി എന്‍ എന്‍ ന്യൂസ് 18ന് എഴുതിയ കത്തില്‍ വ്യക്തമാക്കി. നേരത്തെ നളിനി ഉള്‍പ്പെടെയുള്ള പ്രതികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

താനും ഭര്‍ത്താവും ഉടന്‍ ജയില്‍ മോചിതരാകുമെന്ന കാര്യം മക്കളെ അറിയിക്കാന്‍ താല്‍പ്പര്യമുണ്ട്. കേന്ദ്രസര്‍ക്കാര്‍ മഹാമനസ്‌കതയോടെ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ഇനിയുള്ള ജീവിതം എന്റെ മകള്‍ക്കൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നളിനി എഴുതിയ കത്തില്‍ പറയുന്നു.

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍, റോബര്‍ട്ട്, പയസ്, ജയകുമാര്‍ എന്നിവരാണ് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ഇവരില്‍ മുരുകനും നളിനിയും ഭാര്യാ ഭര്‍ത്താക്കന്മാരാണ്. ഏതാണ്ട് 27 വര്‍ഷമായി ഇവര്‍ ജയിലിലാണ്. ഇവരുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. 2016ല്‍ പ്രതികളെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മോചിപ്പിക്കാന്‍ ധാരണയായിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് സുപ്രീം കോടതി തടഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി.

കേന്ദ്ര അന്വേഷണ ഏജന്‍സി കൈകാര്യം ചെയ്ത കേസായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നായിരുന്നു സൂപ്രീം കോടതിയുടെ നിരീക്ഷണം. കേസ് ഇപ്പോള്‍ തമിഴ്‌നാട് ഗവര്‍ണറുടെ പരിഗണനയിലാണ്.