ശുദ്ധിക്രിയ; തന്ത്രിക്ക് പട്ടിക ജാതി, വര്‍ഗ്ഗ കമ്മീഷന്റെ നോട്ടീസ്

ശബരിമലയില് യുവതികള് സന്ദര്ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് സംസ്ഥാന പട്ടിക ജാതി- വര്ഗ്ഗ കമ്മീഷന് തന്ത്രിക്ക് കാരണം കാണിക്കല് നോട്ടീസ് അയച്ചു. കമ്മീഷന് അംഗം എസ് അജയകുമാര് ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
 | 
ശുദ്ധിക്രിയ; തന്ത്രിക്ക് പട്ടിക ജാതി, വര്‍ഗ്ഗ കമ്മീഷന്റെ നോട്ടീസ്

കൊച്ചി: ശബരിമലയില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് സംസ്ഥാന പട്ടിക ജാതി- വര്‍ഗ്ഗ കമ്മീഷന്‍ തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതില്‍ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി – വര്‍ഗ്ഗ കമ്മീഷന്‍ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജര്‍ ആവാന്‍ നോട്ടീസ് അയച്ചിരുന്നു. കമ്മീഷന്‍ മുന്‍പാകെ ഹാജരാവാത്തതുകൊണ്ട് തുടര്‍നടപടി എന്ന നിലക്ക് കമ്മീഷന്‍ മെമ്പറായ ഞാന്‍ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിട്ടുണ്ടെന്നും എസ് അജയകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളില്‍ പറക്കാന്‍ സവര്‍ണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തില്‍ ഇത്തരത്തില്‍ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിര്‍ക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളില്‍ സംസ്ഥാന പട്ടിക ജാതി – പട്ടിക വര്‍ഗ കമ്മീഷന്‍ ശക്തമായി ഇടപെടുന്നതായിരിക്കുമെന്ന് എസ് അജയകുമാര്‍ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതില്‍ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി – വര്‍ഗ്ഗ കമ്മീഷന്‍ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജര്‍ ആവാന്‍ നോട്ടീസ് അയച്ചിരുന്നു. കമ്മീഷന്‍ മുന്‍പാകെ ഹാജരാവാത്തതുകൊണ്ട് തുടര്‍നടപടി എന്ന നിലക്ക് കമ്മീഷന്‍ മെമ്പറായ ഞാന്‍ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ് .

ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളില്‍ പറക്കാന്‍ സവര്‍ണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തില്‍ ഇത്തരത്തില്‍ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിര്‍ക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളില്‍ സംസ്ഥാന പട്ടിക ജാതി – പട്ടിക വര്‍ഗ കമ്മീഷന്‍ ശക്തമായി ഇടപെടുന്നതായിരിക്കും.

ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിൽ ഒരു സ്ത്രീ…

Posted by S Ajayakumar on Saturday, January 19, 2019