ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ എന്‍കൗണ്ടറില്‍ കൊല്ലുമെന്ന് മന്ത്രി
ഹൈദരാബാദ്: ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ എന്‍കൗണ്ടറില്‍ കൊല്ലുമെന്ന് തെലങ്കാന മന്ത്രി. തെലങ്കാന തൊഴില്‍ മന്ത്രാലയ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവാദ പ്രസ്താവന നടത്തിയത്. പ്രതിക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
കൊലപാതകിയെ തീര്‍ച്ചയായും പിടികൂടും. പിടിച്ചു കഴിഞ്ഞാല്‍ ഒരു ഏറ്റുമുട്ടലില്‍ അയാളെ കൊലപ്പെടുത്തുമെന്നും മല്ല റെഡ്ഡി പറഞ്ഞു. പല്ലകോണ്ട രാജു എന്ന 30കാരനാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ് യുവാവ്.
സെപ്റ്റംബര്‍ 9ന് ഹൈദരാബാദിലെ സിംഗരേനി കോളനിയിലാണ് സംഭവമുണ്ടായത്. വൈകിട്ട് 5 മണി മുതല്‍ കാണാതായ പെണ്‍കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തി വരികയായിരുന്നു. അടുത്ത ദിവസം രാജുവിന്റെ വീട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിന് ശേഷം രാജുവിനെ കാണാതായിരുന്നു.
രാജു അറസ്റ്റിലായതായി മന്ത്രി കെ.ടി.രാമറാവു ട്വീറ്റ് ചെയ്‌തെങ്കിലും ഈ വിവരം തെറ്റാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് സംഘര്‍ഷവും വന്‍ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായെന്നായിരുന്നു രാമറാവുവിന്റെ ട്വീറ്റ്.