സ്‌കൂള്‍ തുറന്നു; തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്

 | 
Tamilnadu-Schools
സ്‌കൂള്‍ തുറന്നതിന് തൊട്ടു പിന്നാലെ തമിഴ്‌നാട്ടില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

സ്‌കൂള്‍ തുറന്നതിന് തൊട്ടു പിന്നാലെ തമിഴ്‌നാട്ടില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്നിനാണ് തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ സ്‌കൂള്‍ അടച്ചുപൂട്ടണമെന്നും അണുവിമുക്തമാക്കണമെന്നുമാണ് ആരോഗ്യമന്ത്രി എം.എ.സുബ്രഹ്‌മണ്യന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും സ്‌കൂളുകളില്‍ കൂട്ട പരിശോധന നടത്തുകയും വേണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ എത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാമെന്ന് വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.