ചരിത്രത്തിൽ ഇടംപിടിച്ച് സുപ്രീം കോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ

 | 
supreme court judge

ഇന്ത്യൻ ചരിത്രത്തിൽ ഇടംപിടിച്ച്  സുപ്രിംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ. മൂന്ന് വനിതാ ജഡ്ജിമാരുൾപ്പെടെ ഉൾപ്പെടെ ഒമ്പത് പുതിയ സുപ്രീം കോടതി ജഡ്ജിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒമ്പത് ജഡ്ജിമാർ ഒരുമിച്ച് അധികാരമേൽക്കുന്നത്. ​കേരള ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാറും ഇതിൽ ഉൾപ്പെടുന്നു. ചീഫ് ജസ്റ്റിസ് എൻ വി രമണ ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 

സാധാരണയായി ചീഫ് ജസ്റ്റിസ് കോടതി മുറിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്താറുള്ളത്. ഇത്തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സുപ്രിംകോടതിയുടെ പുതിയ കെട്ടിടത്തിലെ വലിയ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. ഒന്‍പത് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രിംകോടതി ജഡ്ജിമാരുടെ ആകെ എണ്ണം 33 ആയി. ഒരു ഒഴിവ് മാത്രമാണ് ഇനി നികത്താനുള്ളത്