അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ 16കാരന്‍ കൊലയാളി ഗെയിമിന് അടിമയെന്ന് സംശയം

അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ പതിനാറുകാരന് കൊലയാളി ഗെയിമിന് അടിമയെന്ന് സംശയം. ഗ്യാംഗ്സ്റ്റര് ഇന് ദി ഹൈസ്കൂള് എന്ന ഗെയിം കുട്ടിയുടെ മൊബൈല് ഫോണില് നിന്നും വീട്ടിലെ മറ്റ് ഡിവൈസുകളില് നിന്നും കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ് പതിനാറുകാരനായ കുട്ടി അമ്മയായ അഞ്ജലി അഗര്വാളിനെയും സഹോദരി 11 വയസുള്ള മണികര്ണികയെയും കൊലപ്പെടുത്തിയത്.
 | 

അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ 16കാരന്‍ കൊലയാളി ഗെയിമിന് അടിമയെന്ന് സംശയം

ന്യൂഡല്‍ഹി: അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ പതിനാറുകാരന്‍ കൊലയാളി ഗെയിമിന് അടിമയെന്ന് സംശയം. ഗ്യാംഗ്സ്റ്റര്‍ ഇന്‍ ദി ഹൈസ്‌കൂള്‍ എന്ന ഗെയിം കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും വീട്ടിലെ മറ്റ് ഡിവൈസുകളില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ് പതിനാറുകാരനായ കുട്ടി അമ്മയായ അഞ്ജലി അഗര്‍വാളിനെയും സഹോദരി 11 വയസുള്ള മണികര്‍ണികയെയും കൊലപ്പെടുത്തിയത്.

കത്രികയും പിസ്സ കട്ടറും ഉപയോഗിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് കുട്ടി പോലീസിനോട് സമ്മതിച്ചു. ബാറ്റ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തിയതിനു ശേഷം കത്രികയും പിസ കട്ടറും ഉപയോഗിച്ച് കൊലപാതകം നടത്തുകയായിരുന്നു. അഞ്ജലിയുടെ തലയില്‍ കുത്തേറ്റ ഏഴ് മുറിവുകളും മണികര്‍ണികയുടെ ശരീരത്ത് 5 മുറിവുകളുമുണ്ടായിരുന്നു.

കൊലക്ക് ശേഷം ഒളിവില്‍ പോയ കുട്ടിയെ പിന്നീട് വാരണാസിയിലെ മുഗള്‍സരായിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സൂറത്തില്‍ ബിസിനസ് നടത്തുന്ന പിതാവ് സൗമ്യ അഗര്‍വാള്‍ സ്ഥലത്തില്ലാത്തപ്പോളായിരുന്ന കൊല നടന്നത്. പഠനത്തില്‍ പിന്നാക്കമായിരുന്ന കുട്ടിയെ അതിന്റെ പേരില്‍ മാതാപിതാക്കള്‍ വഴക്ക് പറയുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല നടന്ന ദിവസവും മാതാവ് പ്രതിയെ വഴക്ക് പറഞ്ഞിരുന്നു.