അമിത് ഷായുടെ മകനെതിരെ വാര്‍ത്ത നല്‍കുന്നതില്‍നിന്ന് ദി വയറിന് കോടതിയുടെ വിലക്ക്

അമിത് ഷായുടെ മകന് ജയ് ഷായ്ക്കെതിരെ വാര്ത്ത നല്കുന്നതില് നിന്ന് വാര്ത്താ വെബ്സൈറ്റായ ദി വയറിന് വിലക്ക്. അഹമ്മദാബാദ് സിവില് കോടതിയാണ് വിലക്ക് പ്രഖ്യാപിച്ചത്. ജയ് ഷായുടെ മകന്റെ ഉടമസ്ഥതയിലുള്ള ടെംപിള് എന്റര്പ്രൈസസ് എന്ന കമ്പനിത്ത് ബിജെപി അധികാരത്തിലെത്തിയതിനു ശേഷം 16,000 മടങ്ങ് വളര്ച്ച രേഖപ്പെടുത്തിയെന്ന വാര്ത്ത വയര് ആണ് പുറത്തുവിട്ടത്.
 | 

അമിത് ഷായുടെ മകനെതിരെ വാര്‍ത്ത നല്‍കുന്നതില്‍നിന്ന് ദി വയറിന് കോടതിയുടെ വിലക്ക്

അഹമ്മദാബാദ്: അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് വാര്‍ത്താ വെബ്‌സൈറ്റായ ദി വയറിന് വിലക്ക്. അഹമ്മദാബാദ് സിവില്‍ കോടതിയാണ് വിലക്ക് പ്രഖ്യാപിച്ചത്. ജയ് ഷായുടെ മകന്റെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിത്ത് ബിജെപി അധികാരത്തിലെത്തിയതിനു ശേഷം 16,000 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തിയെന്ന വാര്‍ത്ത വയര്‍ ആണ് പുറത്തുവിട്ടത്.

കേസില്‍ തീര്‍പ്പുണ്ടാകുന്നതു വരെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തുടര്‍ വാര്‍ത്തകളോ, അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലുള്ള അഭുമുഖങ്ങളോ, ടിവി ചര്‍ച്ചകളോ സംവാദങ്ങളോ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. ഇവ ഒരു ഭാഷയിലും അച്ചടിക്കാനോ സംപ്രേഷണം ചെയ്യാനോ പാടില്ലെന്നാണ് നിര്‍ദേശം.

അതേസമയം തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് വയര്‍ പ്രതികരിച്ചു. നോട്ടീസ് നല്‍കുകയോ തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ അവസരം നല്‍കുകയോ ചെയ്തില്ല. ജയ്ഷായുടെ അഭിഭാഷകന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും സൈറ്റ് വ്യക്തമാക്കി. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ വെബ്‌സൈറ്റിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ജയ് ഷാ. ദീപാവലിക്ക് ശേഷം കേസ് പരിഗണിക്കും.