വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ല; നിലപാട് അറിയിച്ച് വിമത എംഎല്‍എമാര്‍

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില് നിലപാട് വ്യക്തമാക്കി കര്ണാടക വിമത എംഎല്എമാര്.
 | 
വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ല; നിലപാട് അറിയിച്ച് വിമത എംഎല്‍എമാര്‍

ബംഗളൂരു: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക വിമത എംഎല്‍എമാര്‍. വിശ്വാസ വോട്ടെടുപ്പിന് നിയമസഭയില്‍ ഹാജരാകില്ലെന്നാണ് എംഎല്‍എമാര്‍ അറിയിച്ചിരിക്കുന്നത്. നിയമസഭാ നടപടികളില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്ന് വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

കോടതി തീരുമാനം അംഗീകരിക്കുകയാണെന്നും തിരിച്ചു പോകുന്ന പ്രശ്‌നമില്ലെന്നുമാണ് എംഎല്‍എമാര്‍ അറിയിച്ചത്. നിയമസഭയില്‍ പോകുന്ന പ്രശ്‌നമില്ലെന്നും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ബി.സി.പാട്ടീല്‍ എംഎല്‍എ പറഞ്ഞു. മുംബൈയിലുള്ള 12 എംഎല്‍മാരും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിശ്വാസ വോട്ടില്‍ ഇവര്‍ പങ്കെടുത്തില്ലെങ്കില്‍ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമാകും.

രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും അക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നുമാണ് കേസില്‍ സുപ്രീം കോടതി വിധിച്ചത്. ഭരണഘടനാപരമായ മറ്റു വിഷയങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.