അവര്‍ പശുവിനെ കൊന്നു ഞങ്ങളൾ അവരെക്കൊന്നു; ഹാപൂര്‍ ആള്‍ക്കൂട്ടക്കൊല കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍; വീഡിയോ

അവര് പശുവിനെ കൊന്നു ഞങ്ങളെ അവരെക്കൊന്നു. ആയിരങ്ങളെ കൊല്ലാനും ആയിരം തവണ ജയിലില് പോകാനും തയ്യാറുമാണെന്ന് ഹാപൂര് ആള്ക്കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ യുധിഷ്ഠിര് സിങ് സിസോദിയ. എന്ഡിടിവി ചാനല് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് സിസോദിയയുടെ വെളിപ്പെടുത്തലുകള് പുറത്തുവന്നിരിക്കുന്നത്. ഹാപൂരില് പശുവിനെ കൊന്നതായി ആരോപിച്ച് 45കാരനായ ഖാസിം ഖുറേഷിയെ ആള്ക്കൂട്ടം തല്ലിക്കൊന്നത്. ഖാസിമിനോടപ്പം സമിയുദ്ദീന് എന്ന വയോധികനെയും ആള്ക്കൂട്ടം ക്രൂരമായി ആക്രമിച്ചിരുന്നു.
 | 

അവര്‍ പശുവിനെ കൊന്നു ഞങ്ങളൾ അവരെക്കൊന്നു; ഹാപൂര്‍ ആള്‍ക്കൂട്ടക്കൊല കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍; വീഡിയോ

ന്യൂഡല്‍ഹി: അവര്‍ പശുവിനെ കൊന്നു ഞങ്ങളെ അവരെക്കൊന്നു. ആയിരങ്ങളെ കൊല്ലാനും ആയിരം തവണ ജയിലില്‍ പോകാനും തയ്യാറുമാണെന്ന് ഹാപൂര്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ യുധിഷ്ഠിര്‍ സിങ് സിസോദിയ. എന്‍ഡിടിവി ചാനല്‍ നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് സിസോദിയയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. ഹാപൂരില്‍ പശുവിനെ കൊന്നതായി ആരോപിച്ച് 45കാരനായ ഖാസിം ഖുറേഷിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ഖാസിമിനോടപ്പം സമിയുദ്ദീന്‍ എന്ന വയോധികനെയും ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ചിരുന്നു.

ഹാംപൂര്‍ സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കുണ്ടെന്ന് സിസോദിയ മാധ്യമ സംഘത്തോട് സമ്മതിക്കുന്നുണ്ട്. സര്‍ക്കാരും പൊലീസും ഒപ്പമുണ്ടെന്നും ഇയാള്‍ ആത്മവിശ്വാസത്തോടെ പറയുന്നത് എന്‍.ഡി.ടി.വി പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു. നേരത്തെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസ് നേതൃത്വത്തില്‍ നിന്നും അന്വേഷണത്തിന് വന്നവരാണ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകര്‍ ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ജയിലില്‍ പോകാന്‍ എനിക്ക് പേടിയുണ്ടായിരുന്നില്ല. എന്റെ കേസ് എന്താണെന്ന് ചോദിച്ച ജയിലറുടെ ശ്രദ്ധയും ഞാന്‍ പിടിച്ചുപറ്റി. ഞാന്‍ പറഞ്ഞു സെക്ഷന്‍ 302 ഉം 307 ഉം, മുഴുവന്‍ കൊലയും പകുതിക്കൊലയും. അവര്‍ പശുവിനെ കൊന്നു. ഞാന്‍ അവരെ കൊന്നുവെന്നും സിസോദിയ പറയുന്നു. കൊലപാതകത്തിന്റെ വിവരങ്ങള്‍ ഞാന്‍ ജയില്‍ അധികൃതരോട് തുറന്നു സമ്മതിച്ചതാണ്. ഭരണമുള്ളതുകൊണ്ട് പൊലീസും ഞങ്ങള്‍ക്കൊപ്പമാണ്. പശുവിനെ കൊന്നാല്‍ ഇനിയും അവരെ കൊല്ലുമെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു.