ഒരു കോടിയുടെ നിരോധിത കറന്‍സി കൈവശം വെച്ചു; മൂന്ന് പേര് പിടിയില്
ഒരു കോടി രൂപ മൂല്യമുള്ള നിരോധിച്ച കറന്സി കൈവശം വെച്ച മൂന്ന് പേര് പിടിയില്‍.
Sep 28, 2019, 10:26 IST
| 
മുംബൈ: ഒരു കോടി രൂപ മൂല്യമുള്ള നിരോധിച്ച കറന്സി കൈവശം വെച്ച മൂന്ന് പേര് പിടിയില്‍. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഒസ്മാന്‍പുര പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പോലീസ് പരിശോധനയില്‍ ഇവര്‍ പിടിയിലാകുകയായിയരുന്നുവെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ ഖാദെ പറഞ്ഞു.
നിരോധിച്ച 500ന്റെയും 1000ന്റെയും നോട്ടുകളായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. സ്‌പെസിഫൈഡ് ബാങ്ക് നോട്ട് നിയമം അനുസരിച്ച് ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിസിപി വ്യക്തമാക്കി.