വീണ്ടും പശു ഭീകരത; പശുമോഷണം ആരോപിച്ച് ബിഹാറില്‍ മൂന്ന് പേരെ തല്ലിക്കൊന്നു

ബിഹാറില് പശു മോഷണം ആരോപിച്ച് മൂന്ന് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു.
 | 
വീണ്ടും പശു ഭീകരത; പശുമോഷണം ആരോപിച്ച് ബിഹാറില്‍ മൂന്ന് പേരെ തല്ലിക്കൊന്നു

പാട്‌ന: ബിഹാറില്‍ പശു മോഷണം ആരോപിച്ച് മൂന്ന് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. സരണ്‍ ജില്ലയിലെ ബനിയപൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ 4.30ന് പിക് അപ് വാനില്‍ പശുക്കളുമായി വന്ന മൂന്ന് പേരെയാണ് ജനക്കൂട്ടം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. പോലീസെത്തി ഇവരെ ഛാപ്രയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേര്‍ക്കും മര്‍ദ്ദനത്തില്‍ ജീവന്‍ നഷ്ടമായിരുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അടുത്തിടെയുണ്ടായ പശു മോഷണങ്ങള്‍ മൂലം നാട്ടുകാര്‍ രോഷത്തിലായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗ്രാമവാസികള്‍ നല്‍കിയ പരാതിയില്‍ പശു മോഷണത്തിനും കേസെടുത്തിട്ടുണ്ട്. ഈ മാസം ആദ്യം ത്രിപുരയില്‍ പശു മോഷണം ആരോപിച്ച് ബുധി കുമാര്‍ എന്ന 36 കാരനെ അക്രമികള്‍ തല്ലിക്കൊന്നിരുന്നു.