‘ഡിവൈഡര്‍ ഇന്‍ ചീഫ്’; മോഡി ഭിന്നിപ്പിന്റെ തലവനെന്ന് ടൈം മാസിക

India's Divider in Chief' എന്ന പേരിലുള്ള കവര് സ്റ്റോറിയാണ് ടൈം മാഗസിന് പ്രസിദ്ധീകരിച്ചത്. ലോകത്തില് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് മാസികയിലെ ലേഖനം പറയുന്നു.
 | 
‘ഡിവൈഡര്‍ ഇന്‍ ചീഫ്’; മോഡി ഭിന്നിപ്പിന്റെ തലവനെന്ന് ടൈം മാസിക

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി ഭിന്നിപ്പിന്റെ തലവനാണെന്ന് അമേരിക്കന്‍ മാസികയായ ടൈം. India’s Divider in Chief’ എന്ന പേരിലുള്ള കവര്‍ സ്റ്റോറിയാണ് ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ലോകത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് മാസികയിലെ ലേഖനം പറയുന്നു. ജനാധിപത്യ രാജ്യങ്ങളില്‍ ഭൂരിപക്ഷ പ്രീണനമാണ് നടക്കുന്നതെന്നും ഇന്ത്യയാണ് ഇക്കാര്യത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നതെന്നുമാണ് വിമര്‍ശനം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോളാണ് മോഡിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് അന്താരാഷ്ട്ര പ്രശസ്തിയുള്ള മാഗസിന്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ മോഡി താല്‍പര്യം എടുക്കുന്നില്ല. മോഡി ഹിന്ദു അനുകൂലി മാത്രമാണ് തുടങ്ങിയ വിമര്‍ശനങ്ങളും ഉന്നയിക്കുന്ന ലേഖനം ആള്‍ക്കൂട്ട കൊലപാതകങ്ങളെയും യോഗി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാക്കിയതിനെയും പ്രഗ്യാ സിങ് താക്കൂറിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെയും വിമര്‍ശിക്കുന്നു.

നെഹ്‌റു ഭരണകാലക്കെയും മോഡിയുടെ ഭരണത്തെയും ലേഖനം താരതമ്യം ചെയ്യുന്നുണ്ട്. മോഡിക്ക് വീണ്ടും ഒരവസരം കൂടി ഇന്ത്യന്‍ ജനത നല്‍കുമോ എന്ന ചോദ്യവും ലേഖനത്തില്‍ ഉന്നയിക്കപ്പെടുന്നു. പ്രതിപക്ഷ സഖ്യത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ലേഖനം ഉന്നയിക്കുന്നത്. സംഘടിതമല്ലാത്തതും ദുര്‍ബലവുമായ ഒന്നാണ് സഖ്യം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണ് നടക്കുന്നത്. രാഹുല്‍ ഗാന്ധി അപ്രാപ്യനായ സാധാരണക്കാരനെന്നാണ് ലേഖനത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത്.