അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രം പകര്‍ത്തിയ ടൈംസ് നൗ എക്‌സിക്യൂട്ടീവ് എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തു

അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രം പകര്ത്തിയ ടൈംസ് നൗ ചാനലിന്റെ എക്സിക്യുട്ടീവ് എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിനാണ് എക്സിക്യുട്ടീവ് എഡിറ്റര് വിവേക് നാരായണന് പോലീസ് പിടിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തില് വിട്ടു. അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന് വിവേക് നാരായണന് തയ്യാറായിട്ടില്ല.
 | 

അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രം പകര്‍ത്തിയ ടൈംസ് നൗ എക്‌സിക്യൂട്ടീവ് എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രം പകര്‍ത്തിയ ടൈംസ് നൗ ചാനലിന്റെ എക്സിക്യുട്ടീവ് എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിനാണ് എക്സിക്യുട്ടീവ് എഡിറ്റര്‍ വിവേക് നാരായണന്‍ പോലീസ് പിടിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ വിവേക് നാരായണന്‍ തയ്യാറായിട്ടില്ല.

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ തൊട്ടടുത്ത് സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീകളോട് അനുവാദം ചോദിക്കാതെ വിവേക് സെല്‍ഫി എടുക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ധിക്കാരപരമായിട്ടാണ് പെരുമാറിയതെന്ന് യുവതികള്‍ പറഞ്ഞു. ചോദ്യം ചെയ്തതിന് ശേഷം വീണ്ടും ഇയാള്‍ സെല്‍ഫി എടുത്തതായും പരാതിയില്‍ പറയുന്നു.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയതിന് ശേഷം വിവേകിനെതിരെ എയര്‍പോര്‍ട്ട് സുരക്ഷ ഏജന്‍സികള്‍ക്ക് യുവതികള്‍ പരാതി നല്‍കി. തുടര്‍ന്ന് വിവേകിനെ അറസ്റ്റ് ചെയ്ത് പോലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് യുവതികളുടെ അനുവാദമില്ലാതെ എടുത്ത ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.