കേദാര്‍ നാഥ് യാത്രക്കിടെ ചട്ടലംഘനം നടത്തി; മോദിക്കെതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കേദാര്നാഥ് ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റര്പ്ലാന് സന്ദര്ശനത്തിനിടെ മോദി പ്രഖ്യാപിച്ചിരുന്നു.
 | 
കേദാര്‍ നാഥ് യാത്രക്കിടെ ചട്ടലംഘനം നടത്തി; മോദിക്കെതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി തൃണമൂല്‍ കോണ്‍ഗ്രസ്. കേദാര്‍നാഥ് ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ സന്ദര്‍ശനത്തിനിടെ മോദി പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങളോടും മാധ്യമങ്ങളോടും മോദി സംസാരിക്കുകയും ചെയ്തു. ഇതെല്ലാം നഗ്‌നമായ ചട്ടലംഘനമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറെക് ഒബ്രിയാന്‍ വ്യക്തമാക്കി.

അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മെയ് 17 ന് വൈകീട്ട് ആറിന് അവസാനിച്ചതാണ്. അതിനുശേഷമായിരുന്നു മോദിയുടെ വികസന പ്രഖ്യാപനവും കേദാര്‍ നാഥ് തീര്‍ത്ഥാടനവും. വോട്ടെടുപ്പ് ദിവസത്തിലടക്കം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ ഈ നീക്കളെന്ന് തൃണമൂല്‍ ആരോപിക്കുന്നു. കേദാര്‍ നാഥ് യാത്ര ആരംഭിച്ചതിന് പിന്നാലെ മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പ്രളമാണ്. അദ്ദേഹം തപസിരുന്ന കേദാര്‍നാഥിലെ രുദ്ര ഗുഹയെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടന്നിരുന്നു.

പുരാതന കാലത്ത് നിര്‍മ്മിതമായതായണ് രുദ്ര ഗുഹയെന്നും മുനിമാര്‍ ഇവിടെ തപസിരുന്നുവെന്നും വാദിച്ച് ചിലര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സത്യം മറ്റൊന്നാണെന്ന് വ്യക്തമാക്കി മറ്റു ചിലരും രംഗത്തുവന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ധ്യാന കേന്ദ്രത്തിന് സമാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദുദ്ര ഗുഹ. മോദിയുടെ പ്രത്യേക നിര്‍ദേശത്തില്‍ 8.50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 3000 രൂപ നല്‍കിയാല്‍ ആര്‍ക്കും ഇവിടെ ധ്യാനത്തിനായി എത്താം.