പ്രധാനമന്ത്രിയുടെ വാഗ്ദാനം ഓര്‍മിപ്പിക്കാന്‍ ബിസ്വാള്‍ നടക്കുന്നു! പിന്നിട്ടത് 1350 കിലോമീറ്റര്‍

വര്ഷങ്ങള്ക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തങ്ങളുടെ നാടിന് നല്കിയ വികസന വാഗ്ദാനം ഓര്മിപ്പിക്കാന് കിലോമീറ്ററുകള് താണ്ടി നടക്കുകയാണ് ഈ യുവാവ്. ഒഡീഷയിലെ റൂര്ക്കേല സ്വദേശിയായ മുക്തികാന്ത് ബിസ്വാള് ആണ് മറന്ന വാഗ്ദാനം പ്രധാനമന്ത്രിയെ ഓര്മിപ്പിക്കാന് നടക്കുന്നത്. ഇതുവരെ 1350 കിലോമീറ്റര് ഇദ്ദേഹം പിന്നിട്ടു കഴിഞ്ഞു.
 | 

പ്രധാനമന്ത്രിയുടെ വാഗ്ദാനം ഓര്‍മിപ്പിക്കാന്‍ ബിസ്വാള്‍ നടക്കുന്നു! പിന്നിട്ടത് 1350 കിലോമീറ്റര്‍

ആഗ്ര: വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തങ്ങളുടെ നാടിന് നല്‍കിയ വികസന വാഗ്ദാനം ഓര്‍മിപ്പിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി നടക്കുകയാണ് ഈ യുവാവ്. ഒഡീഷയിലെ റൂര്‍ക്കേല സ്വദേശിയായ മുക്തികാന്ത് ബിസ്വാള്‍ ആണ് മറന്ന വാഗ്ദാനം പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കാന്‍ നടക്കുന്നത്. ഇതുവരെ 1350 കിലോമീറ്റര്‍ ഇദ്ദേഹം പിന്നിട്ടു കഴിഞ്ഞു.

റൂര്‍ക്കേലയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള നടത്തത്തിനിടയില്‍ ആഗ്രയില്‍ വെച്ച് തലകറങ്ങി വീണതോടെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. സുഖം പ്രാപിച്ചതിനു ശേഷം വീണ്ടും യാത്ര തുടരുമെന്നാണ് ബിസ്വാള്‍ പറയുന്നത്. ഏപ്രിലിലാണ് യാത്ര ആരംഭിച്ചത്. 2015ല്‍ ഒഡീഷ സന്ദര്‍ശിച്ചപ്പോള്‍ ഇസ്പത് ജനറല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സൂപ്പര്‍ സ്പെഷ്യല്‍റ്റി ആക്കി മാറ്റുമെന്ന് നരേന്ദ്ര മോഡി വാഗ്ദാനം നല്‍കിയിരുന്നു.

എന്നാല്‍ വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും ഗ്രാമത്തിലെ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഗ്രാമവാസികള്‍ക്ക് ഇന്നും ആരോഗ്യസംരക്ഷണം കിട്ടാക്കനിയാണ്. ആശുപത്രി നവീകരിക്കാമെന്നും റൂര്‍ക്കേലയിലെ ബ്രാഹ്മണി പാലത്തിന്റെ പണി പൂര്‍ത്തിയാക്കാമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. ഇത് പാലിക്കണമെന്ന് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെടുകയാണ് തന്റെ ലക്ഷ്യമെന്ന് ബിസ്വാള്‍ പറയുന്നു.