കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു
![കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു](https://newsmoments.in/static/c1e/client/89487/migrated/2d4dfc97ca3f6a81d02846f7db4772ca.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എഐസിസി മുന്‍ വക്താവുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിശദീകരണം. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു വടക്കന്റെ ബിജെപി പ്രവേശനം. കേരളത്തില്‍ സീറ്റിനായി പലവട്ടം ശ്രമിച്ചിട്ടും ടോം വടക്കന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നില്ല.
രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ടോം വടക്കന്‍ പറഞ്ഞു. കോണ്‍ഗ്രസിനു വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു തൃശ്ശൂര്‍ സ്വദേശിയായ വടക്കന്‍. വര്‍ഷങ്ങളോളം എഐസിസി സെക്രട്ടറി സ്ഥാനവും പാര്‍ട്ടി വക്താവ് എന്ന സ്ഥാനവും നിര്‍വഹിച്ചു വരികയായിരുന്നു.
പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്ന് ബിജെപി അംഗത്വം സ്വീകരിച്ചു കൊണ്ട് വടക്കന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിരവധി അധികാര കേന്ദ്രങ്ങളുണ്ട്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസിലുള്ളതെന്നും പാര്‍ട്ടി വിടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നുവെന്നും വടക്കന്‍ വ്യക്തമാക്കി.