കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കി സുപ്രീം കോടതി

കോടതി നടപടികള് തല്സമയം സംപ്രേഷണം ചെയ്യാന് സുപ്രീം കോടതിയുടെ അനുമതി. ഭരണഘടനാ പ്രാധാന്യമുള്ള പ്രധാനപ്പെട്ട കേസുകള് തല്സമയം സംപ്രേഷണം ചെയ്യാനാണ് അനുമതി. സുതാര്യതയെക്കുറിച്ചുള്ള ആലങ്കാരിക പ്രയോഗത്തോടെയാണ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സൂര്യപ്രകാശമാണ ഏറ്റവും മികച്ച അണുനാശിനിയെന്ന് കോടതി പറഞ്ഞു.
 | 

കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രീം കോടതിയുടെ അനുമതി. ഭരണഘടനാ പ്രാധാന്യമുള്ള പ്രധാനപ്പെട്ട കേസുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യാനാണ് അനുമതി. സുതാര്യതയെക്കുറിച്ചുള്ള ആലങ്കാരിക പ്രയോഗത്തോടെയാണ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സൂര്യപ്രകാശമാണ ഏറ്റവും മികച്ച അണുനാശിനിയെന്ന് കോടതി പറഞ്ഞു.

തത്സമയ സംപ്രേഷണം കാലത്തിന്റെ ആവശ്യകതയാണ്. തുറന്ന കോടതി എന്ന ആശയം പ്രാവര്‍ത്തികമാക്കുക എന്നതു കൂടാതെ കോടതിമുറികളിലെ ഞെരുക്കം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നും കോടതി വ്യക്തമാക്കി. എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

ബലാല്‍സംഗം, വിവാഹമോചനം തുടങ്ങിയ കേസുകളൊഴികെ ഭരണഘടനാപരമായ എല്ലാ കേസുകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാമെന്ന് കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് വഴി ആദ്യം തല്‍സമയ സംപ്രേഷണം ആരംഭിക്കും. പിന്നീട് ഒരു ചാനല്‍ ആരംഭിക്കാം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.