ആധാര്‍ നമ്പര്‍ പുറത്തുവിട്ട് ട്രായ് ചെയര്‍മാന്റെ വെല്ലുവിളി; ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും വരെ ചോര്‍ത്തി നല്‍കി ഹാക്കര്‍മാര്‍

ആധാര് വിവരങ്ങള് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന് കഴിയില്ലെന്ന വാദമുയര്ത്തി ഹാക്കര്മാരെ വെല്ലുവിളിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യ (ട്രായ്) ചെയര്മാന് ആര്.എസ്. ശര്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വെല്ലുവിളി ഉയര്ത്തി ആധാര് നമ്പര് പുറത്തുവിട്ട ശര്മയുടെ പാന്കാര്ഡ് നമ്പര്, വ്യക്തി വിവരങ്ങള്, ബാങ്ക് അക്കൗണ്ട്, ഫോണ് നമ്പരുകള് തുടങ്ങി സുപ്രധാന വിവരങ്ങള് ഹാക്കര്മാര് പുറത്തുവിട്ടു.
 | 

ആധാര്‍ നമ്പര്‍ പുറത്തുവിട്ട് ട്രായ് ചെയര്‍മാന്റെ വെല്ലുവിളി; ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും വരെ ചോര്‍ത്തി നല്‍കി ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ കഴിയില്ലെന്ന വാദമുയര്‍ത്തി ഹാക്കര്‍മാരെ വെല്ലുവിളിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വെല്ലുവിളി ഉയര്‍ത്തി ആധാര്‍ നമ്പര്‍ പുറത്തുവിട്ട ശര്‍മയുടെ പാന്‍കാര്‍ഡ് നമ്പര്‍, വ്യക്തി വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, ഫോണ്‍ നമ്പരുകള്‍ തുടങ്ങി സുപ്രധാന വിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു.

ശനിയാഴ്ച്ച ഉച്ചയോടെയാണ് ഒരു അനോണിമസ് ട്വിറ്റര്‍ ഹാന്‍ഡില്‍ (@kingslyj) ശര്‍മയെ വെല്ലുവിളിച്ചുകൊണ്ട് രംഗത്ത് വന്നത്. വെല്ലുവിളി സ്വീകരിച്ച് അദ്ദേഹം ആധാര്‍ നമ്പര്‍ പുറത്തുവിടുകയും ചെയ്തു. ശര്‍മയെ പ്രശംസിച്ച് നിരവധി പേര്‍ അത് റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതു കൊണ്ട് തന്നെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കാന്‍ ആധാര്‍ വിരോധികള്‍ക്ക് കഴിയുമോയെന്നും ഹാക്ക് ചെയ്താല്‍ നിയമനടപടികള്‍ എടുക്കില്ലെന്ന ഉറപ്പും നല്‍കിയായിരുന്നു ശര്‍മയുടെ ട്വീറ്റ്.

വൈകീട്ട് ആറ് മണിയോടെ ശര്‍മയ്ക്ക് മറുപടിയെത്തി. ഫ്രഞ്ച് സുരക്ഷാ വിദഗ്ധനും ആധാര്‍ പദ്ധതിയുടെ വിമര്‍ശകനുമായ എലിയട്ട് ആല്‍ഡേഴ്‌സണിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ശര്‍മയുടെ മൊബൈല്‍ നമ്പരും മറ്റും പുറത്തുവന്നു. പാന്‍ കാര്‍ഡ്, മറ്റു മൊബൈല്‍ നമ്പരുകള്‍, ഇമെയില്‍ ഐഡി, ശര്‍മ ഉപയോഗിക്കുന്ന ഫോണ്‍ ഏതു കമ്പനിയുടേതാണെന്നത്, വാട്‌സാപ്പിന്റെ പ്രൊഫൈല്‍ ചിത്രം, മറ്റു വ്യക്തി വിശദാംശങ്ങള്‍ തുടങ്ങിയവയും പല ട്വീറ്റുകളിലായി എത്തി.

‘ജനങ്ങള്‍ക്കു താങ്കളുടെ വ്യക്തി വിവരങ്ങള്‍, ജനനത്തീയതി, ഫോണ്‍ നമ്പരുകള്‍ എന്നിവ ലഭിച്ചു. ഞാന്‍ ഇവിടം കൊണ്ടു നിര്‍ത്തി. നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമെന്നു കരുതുന്നു’, ആന്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയെ ആന്‍ഡേഴ്‌സണ്‍ വെല്ലുവിളിച്ചു. ആന്‍ഡേഴ്‌സണ്‍ പുറത്തുവിട്ട വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ശര്‍മയുടെ ഇതര സോഷ്യല്‍ മീഡിയോ മെയില്‍ സംവിധാനങ്ങളും ഹാക്ക് ചെയ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ശര്‍മ ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലെന്നും ഹാക്കര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.