മോഡിയെക്കുറിച്ചുള്ള ചിത്രം നിര്‍മിക്കാന്‍ ട്രെയിന്‍ ബോഗി കത്തിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ള സിനിമ ഷൂട്ട് ചെയ്യുന്നതിനായി ട്രെയിന് ബോഗി കത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല് മീഡിയയില് പ്രദര്ശിപ്പിക്കുന്നതിനായി തയ്യാറാക്കുന്ന ഡോക്യുമെന്ററിക്കു വേണ്ടിയാണ് ബോഗി കത്തിച്ചത്. വഡോദരയിലെ പ്രതാപ് നഗറിനും ദബോയ് റെയില്വേ ലൈനിനും ഇടയിലുള്ള ഇടുങ്ങിയ റെയില് പാതയില് വച്ചാണ് ബോഗിക്ക് തീയിട്ടതെന്നാണ് വിവരം. 2002 ഫെബ്രുവരി 27ന് സബര്മതി എക്സ്പ്രസ് കത്തിയ സംഭവം ചിത്രീകരിക്കാനായിരുന്നു ഇത്.
 | 
മോഡിയെക്കുറിച്ചുള്ള ചിത്രം നിര്‍മിക്കാന്‍ ട്രെയിന്‍ ബോഗി കത്തിച്ചു

വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ള സിനിമ ഷൂട്ട് ചെയ്യുന്നതിനായി ട്രെയിന്‍ ബോഗി കത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി തയ്യാറാക്കുന്ന ഡോക്യുമെന്ററിക്കു വേണ്ടിയാണ് ബോഗി കത്തിച്ചത്. വഡോദരയിലെ പ്രതാപ് നഗറിനും ദബോയ് റെയില്‍വേ ലൈനിനും ഇടയിലുള്ള ഇടുങ്ങിയ റെയില്‍ പാതയില്‍ വച്ചാണ് ബോഗിക്ക് തീയിട്ടതെന്നാണ് വിവരം. 2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് കത്തിയ സംഭവം ചിത്രീകരിക്കാനായിരുന്നു ഇത്.

മോക്ക് ഡ്രില്‍ പരിപാടികള്‍ക്കായി വെസ്റ്റേണ്‍ റെയില്‍വേ ഉപയോഗിച്ചിരുന്ന ബോഗിയാണ് കത്തിച്ചതെന്നാണ് സൂചന. ബോഗി കത്തിക്കാനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും വാടകയ്ക്ക് എടുത്തവര്‍ അത് പോലെ തന്നെ തിരിച്ചേല്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. റെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാണ് ചിത്രീകരണം നടക്കുന്നത്. ബോഗി ഔദ്യോഗികമായി അനുവദിച്ചതാണെന്ന് വെസ്റ്റേണ്‍ റെയില്‍വേ പി.ആര്‍.ഓ ഖേംരാജ് മീന ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഉമേഷ് ശുക്ല എന്നയാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല ചിത്രീകരണം നടക്കുന്നതെന്നാണ് ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ അറിയിക്കുന്നത്.