മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ചിത്രങ്ങള്‍ കാണാം

മഹാരാഷ്ട്രയില് തുടരുന്ന കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തില് ട്രെയിന് കുടുങ്ങി.
 | 
മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ചിത്രങ്ങള്‍ കാണാം

മുംബൈ: മഹാരാഷ്ട്രയില്‍ തുടരുന്ന കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ കുടുങ്ങി. മഹാലക്ഷ്മി എക്‌സ്പ്രസ് ആണ് ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയില്‍ കുരുങ്ങിയത്. എഴുനൂറോളം യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ദുരന്തനിവാരണ സേനയും നേവി ഹെലികോപ്ടറുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

എട്ട് പ്രളയ രക്ഷാ സംഘങ്ങളെയും മൂന്ന് ഡൈവിഗ് സംഘങ്ങളെയും രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുണ്ട്. ബോട്ടുകളും ലൈഫ ജാക്കറ്റുകളും അടക്കമാണ് ട്രെയിനില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനായി സംഘങ്ങള്‍ എത്തിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഒരു ഹെലികോപ്ടറും നിയോഗിച്ചിട്ടുണ്ട്. അത്യവശ്യമാണെങ്കില്‍ യാത്രക്കാരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഗതാഗത തടസം പലയിടത്തുമുണ്ടായി. മുംബൈ വിമാനത്താവളത്തില്‍ 11 സര്‍വീസുകള്‍ റദ്ദാക്കുകയും പത്തോളം വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം

മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ചിത്രങ്ങള്‍ കാണാം മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ചിത്രങ്ങള്‍ കാണാം മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ചിത്രങ്ങള്‍ കാണാം മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ചിത്രങ്ങള്‍ കാണാം മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ചിത്രങ്ങള്‍ കാണാം മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ചിത്രങ്ങള്‍ കാണാം