പേടിക്കാനൊന്നുമില്ല! ഞങ്ങളുടെ പാളയത്തില്‍ അമിത് ഷാ ഉണ്ട്; ബിജെപി നേതാവ് റാം മാധവിന്റെ പ്രതികരണത്തില്‍ പ്രതിഷേധം

''കര്ണാടകയില് നിങ്ങള് എങ്ങനെ ഭൂരിപക്ഷം കണ്ടെത്തും, ബിജെപിക്ക് ഇക്കാര്യത്തില് ആശങ്കയുണ്ടോ'' എന്ന ടൈംസ് നൗ ചാനല് അവതാരകയുടെ ചോദ്യത്തിന് ഞങ്ങളുടെ പക്കല് അമിത് ഷാ ഉണ്ടെന്നായിരുന്നു ബിജെപി നേതാവ് റാം മാധവിന്റെ മറുപടി. ഭൂരിപക്ഷം നേടാന് അമിത് ഷാ വിചാരിച്ചാല് നിഷ്പ്രയാസം സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് റാം മാധവിന്റെ മറുപടി. ജനാധിപത്യത്തെ വെല്ലുവിളിക്കാന് പാകത്തിലുള്ള രാഷ്ട്രീയ കളികള് നടപ്പിലാക്കാന് പ്രാപ്തിയുള്ള പാര്ട്ടിയാണെന്ന് അഹങ്കാരമാണിതിന് പിന്നിലെന്ന് നിരീക്ഷകര് വിമര്ശിക്കുന്നു.
 | 

പേടിക്കാനൊന്നുമില്ല! ഞങ്ങളുടെ പാളയത്തില്‍ അമിത് ഷാ ഉണ്ട്; ബിജെപി നേതാവ് റാം മാധവിന്റെ പ്രതികരണത്തില്‍ പ്രതിഷേധം

കൊച്ചി: ”കര്‍ണാടകയില്‍ നിങ്ങള്‍ എങ്ങനെ ഭൂരിപക്ഷം കണ്ടെത്തും, ബിജെപിക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ടോ” എന്ന ടൈംസ് നൗ ചാനല്‍ അവതാരകയുടെ ചോദ്യത്തിന് ഞങ്ങളുടെ പക്കല്‍ അമിത് ഷാ ഉണ്ടെന്നായിരുന്നു ബിജെപി നേതാവ് റാം മാധവിന്റെ മറുപടി. ഭൂരിപക്ഷം നേടാന്‍ അമിത് ഷാ വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് റാം മാധവിന്റെ മറുപടി. ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയ കളികള്‍ നടപ്പിലാക്കാന്‍ പ്രാപ്തിയുള്ള പാര്‍ട്ടിയാണെന്ന് അഹങ്കാരമാണിതിന് പിന്നിലെന്ന് നിരീക്ഷകര്‍ വിമര്‍ശിക്കുന്നു.

റാം മാധവിന്റെ മറുപടിയോട് പൊട്ടിച്ചിരിയോടെയാണ് അവതാരക പ്രതികരിക്കുന്നതെന്നും വളരെ സൂക്ഷ്മതയോടെ തന്നെ നോക്കി കാണേണ്ടതുണ്ട്. നേരത്തെ ഒരു ജെഡിഎസ് എംഎല്‍എയ്ക്ക് ബിജെപി 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയിലാണ് ബിജെപി ജനാതിപത്യത്തെ വെല്ലുവിളിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

വോട്ട് ചെയ്ത് നിയമസഭയിലേക്ക് എംഎല്‍എമാരെ പറഞ്ഞയച്ച ജനങ്ങളെ അട്ടിമറിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പരോക്ഷമായി പ്രസ്താവിക്കുകയാണ് ബിജെപി നേതാവ് റാം മാധവ്. ഇയാളുടെ ധാര്‍ഷ്ട്യവും പരിഹാസവും നിറഞ്ഞ പ്രതികരണത്തില്‍ സോഷ്യല്‍ മീഡിയ പ്രതിഷേധിക്കുകയാണ്.