കത്വ കേസ് വിചാരണ കാശ്മീരിന് പുറത്തേക്ക് മാറ്റി; സിബിഐ അന്വേഷണാവശ്യം നിരാകരിച്ചു

കത്വ കേസ് വിചാരണ കാശ്മീരിനു പുറത്തേക്ക് മാറ്റി. സുപ്രീം കോടതിയാണ് ഈ നിര്ദേശം നല്കിയത്. പത്താന്കോട്ട് കോടതിയിലായിരിക്കും കേസിന്റെ വിചാരണ നടക്കുക. കേസില് സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹര്ജി കോടതി തള്ളി. ചണ്ഡീഗഡിലേക്ക് വിചാരണ മാറ്റണമെന്ന് പെണ്കുട്ടിയുടെ പിതാവായിരുന്നു ഹര്ജി നല്കിയത്.
 | 

കത്വ കേസ് വിചാരണ കാശ്മീരിന് പുറത്തേക്ക് മാറ്റി; സിബിഐ അന്വേഷണാവശ്യം നിരാകരിച്ചു

ന്യൂഡല്‍ഹി: കത്വ കേസ് വിചാരണ കാശ്മീരിനു പുറത്തേക്ക് മാറ്റി. സുപ്രീം കോടതിയാണ് ഈ നിര്‍ദേശം നല്‍കിയത്. പത്താന്‍കോട്ട് കോടതിയിലായിരിക്കും കേസിന്റെ വിചാരണ നടക്കുക. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹര്‍ജി കോടതി തള്ളി. ചണ്ഡീഗഡിലേക്ക് വിചാരണ മാറ്റണമെന്ന് പെണ്‍കുട്ടിയുടെ പിതാവായിരുന്നു ഹര്‍ജി നല്‍കിയത്.

ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കേസിന്റെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കേസില്‍ ഹാജരാകുന്ന അഭിഭാഷകയ്ക്കും തന്റെ കുടുംബത്തിനും നേരെ ഭീഷണിയുണ്ടെന്നാണ് കുട്ടിയുടെ പിതാവ് കോടതിയെ ബോധിപ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ എട്ട് പേരാണ് കേസില്‍ പ്രതികള്‍. എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ക്ഷേത്രത്തില്‍ വെച്ച് എട്ടു ദിവസത്തോളം പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ക്രൈ്ര്രബാഞ്ചാണ് കേസ് അന്വേഷിച്ചത്.