മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

മുത്തലാഖ് ക്രിമിനല് കുറ്റമായി പരിഗണിക്കുന്ന ബില് ലോക്സഭയില് അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കര് പ്രസാദാണ് ബില് അവതരിപ്പിച്ചത്. മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകള്ക്ക് അഭിമാന പ്രശ്നമാണെന്ന് മന്ത്രി ബില് അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.
 | 

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകള്‍ക്ക് അഭിമാന പ്രശ്‌നമാണെന്ന് മന്ത്രി ബില്‍ അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.

മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കാനുള്ള ബില്ലിന് അടുത്തിടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ഇതിന് ശിക്ഷയായി വിഭാവനം ചെയ്തിരിക്കുന്നത്. ജാമ്യമില്ലാക്കുറ്റമായാണ് ഇത് പരിഗണിക്കപ്പെടുന്നത്. ചരിത്ര നിമിഷമെന്നാണ് ബില്‍ അവതരണത്തെ മന്ത്രി വിശേഷിപ്പിച്ചത്.

ബില്ലിനെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചന നടത്താതെയാണ് ബില്‍ തയാറാക്കിയതെന്നാണ് ആരോപണം.