മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം

മുത്തലാഖ് ക്രിമിനല് കുറ്റമായി കണക്കാക്കുന്ന ഓര്ഡിനന്സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ലോക്സഭയില് നേരത്തേ പാസാക്കിയ ബില് രാജ്യസഭയില് പാസാക്കാന് സാധിക്കാതെ വന്നതോടെയാണ് സര്ക്കാര് ഓര്ഡിനന്സ് അവതരിപ്പിച്ചത്. മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്പെടുത്തുന്നത് മൂന്നു വര്ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാക്കുന്ന ഓര്ഡിനന്സാണ് ഇത്.
 | 

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് അംഗീകാരം

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ലോക്‌സഭയില്‍ നേരത്തേ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്. മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് മൂന്നു വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാക്കുന്ന ഓര്‍ഡിനന്‍സാണ് ഇത്.

2017 ഓഗസ്റ്റ് 22ന് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനായി ആറു മാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് കോടതി നല്‍കിയ നിര്‍ദേശം. ഇതിനു വേണ്ടിയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ പ്രതിപക്ഷം ചില ഭേദഗതികള്‍ നിര്‍ദേശിച്ചതോടെ രാജ്യസഭയില്‍ ഇത് പാസാക്കാനായില്ല. പിന്നാലെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയും നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ തള്ളിക്കൊണ്ട് ശബ്ദവോട്ടോടെ ബില്‍ പാസാക്കുകയുമായിരുന്നു.