ത്രിപുര ബി.ജെ.പി വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലേക്ക്; സ്ഥാനാര്‍ത്ഥിയാകും!

ത്രിപുര ബി.ജെ.പി വൈസ് പ്രസിഡന്റ് സുബല് ഭൗമിക് കോണ്ഗ്രസിലേക്ക് ചുവട് മാറുന്നു. കോണ്ഗ്രസിലേക്ക് ചേക്കേറുന്ന കാര്യം സുബല് ഭൗമിക് സ്ഥിരീകരിച്ചിട്ടുണ്ട്. ത്രിപുരയില് നിന്ന് ലോക്സഭാ മണ്ഡലത്തിലേക്ക് അദ്ദേഹം മത്സരിക്കാന് സാധ്യതയുള്ളതായും റിപ്പോര്ട്ടുകളുണ്ട്. കോണ്ഗ്രസിലേക്കുള്ള തന്റെ പ്രവേശനം നാളെ രാഹുല് ഗാന്ധി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ബി.ജെ.പി ത്രിപുര ഘടകത്തിലുള്ള ഗ്രൂപ്പ് പോര് പരസ്യമാവുകയാണ്.
 | 
ത്രിപുര ബി.ജെ.പി വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലേക്ക്; സ്ഥാനാര്‍ത്ഥിയാകും!

അഗര്‍ത്തല: ത്രിപുര ബി.ജെ.പി വൈസ് പ്രസിഡന്റ് സുബല്‍ ഭൗമിക് കോണ്‍ഗ്രസിലേക്ക് ചുവട് മാറുന്നു. കോണ്‍ഗ്രസിലേക്ക് ചേക്കേറുന്ന കാര്യം സുബല്‍ ഭൗമിക് സ്ഥിരീകരിച്ചിട്ടുണ്ട്. ത്രിപുരയില്‍ നിന്ന് ലോക്‌സഭാ മണ്ഡലത്തിലേക്ക് അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിലേക്കുള്ള തന്റെ പ്രവേശനം നാളെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ബി.ജെ.പി ത്രിപുര ഘടകത്തിലുള്ള ഗ്രൂപ്പ് പോര് പരസ്യമാവുകയാണ്.

താന്‍ കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ തന്നോടൊപ്പം നില്‍ക്കുന്ന അണികളും പാര്‍ട്ടി വിടുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പശ്ചിമ ത്രിപുരയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് സുബല്‍ ഭൗമിക്. അനുഭാവികള്‍ക്കൊപ്പം കോണ്‍ഗ്രസിലേക്ക് ഭൗമിക് എത്തുന്നതോടെ പശ്ചിമ ത്രിപുരയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകും. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ മാറ്റമെന്നാണ് ഭൗമിക് കോണ്‍ഗ്രസ് പ്രവേശനത്തെ വിശേഷിപ്പിച്ചത്.

നേരത്തെ മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. ടോം വടക്കന് ബി.ജെ.പി കേരളത്തില്‍ സീറ്റ് നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതിനിടെയാണ് ത്രിപുര ഘടകത്തില്‍ ചോര്‍ച്ചയുണ്ടായിരിക്കുന്നത്.