ഹരിയാന കൂട്ടബലാത്സംഗം; പ്രധാന പ്രതിയായ സൈനികന്‍ അറസ്റ്റില്‍

ഹരിയാനയില് പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗ ചെയ്ത കേസിലെ പ്രധാന പ്രതിയായ സൈനികന് അറസ്റ്റില്. പങ്കജ് എന്നയാളാണ് ഹരിയാന പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാളുടെ കൂട്ടാളിയും കേസിലെ മറ്റൊരു പ്രതിയുമായ മനീഷിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. മഹേന്ദ്രഗഢ് ജില്ലയിലെ സത്നാളിയില് ഒളിവില് കഴിയുകയായിരുന്നു സെനികനും സഹായിയും. പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ നീക്കത്തിലാണ് ഇവര് പിടിയിലാകുന്നത്.
 | 

ഹരിയാന കൂട്ടബലാത്സംഗം; പ്രധാന പ്രതിയായ സൈനികന്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: ഹരിയാനയില്‍ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗ ചെയ്ത കേസിലെ പ്രധാന പ്രതിയായ സൈനികന്‍ അറസ്റ്റില്‍. പങ്കജ് എന്നയാളാണ് ഹരിയാന പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാളുടെ കൂട്ടാളിയും കേസിലെ മറ്റൊരു പ്രതിയുമായ മനീഷിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. മഹേന്ദ്രഗഢ് ജില്ലയിലെ സത്നാളിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു സെനികനും സഹായിയും. പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12നായിരുന്നു സൈനികനും സുഹൃത്തുക്കളും ചേര്‍ന്ന് സിബിഎസ്ഇ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങി രാഷ്ട്രപതിയുടെ മെഡല്‍ കരസ്ഥമാക്കിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ ബലമായി ലഹരി പാനീയങ്ങള്‍ കുടിപ്പിച്ച ശേഷമായിരുന്നു ബലാത്സംഗം. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭം. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ കേസില്‍ മുഴുവന്‍ പ്രതികളും ഇതോടെ പിടിയിലായിട്ടുണ്ട്.

നര്‍നോള്‍ മേഖലയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതും ലഹരി പാനിയങ്ങള്‍ കുടിപ്പിച്ചതും സൈനികനായ പങ്കജാണ്. ഇയാളെ കൂടാതെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേര്‍ കൂടിയുണ്ട്. ഇവരെ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.