മുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി പശ്ചാത്തലം! ആനന്ദ് സിങ് കോണ്‍ഗ്രസിലെത്തിയത് കഴിഞ്ഞ ജനുവരിയില്‍

കര്ണാടകയില് കോണ്ഗ്രസ് എംഎല്എമാരെ ചാക്കിട്ടു പിടിക്കാനുള്ള ബിജെപി ശ്രമങ്ങള് വിജയം കാണുന്നു. രണ്ട് എംഎല്എമാരെ കാണാതായെന്നാണ് വിവരങ്ങള്. ആനന്ദ് സിങ്ങും പ്രതാപ് സിങ് ഗൗഡ പാട്ടീലുമാണ് ഈ എംഎല്എമാര്. ഇവര് രണ്ടുപേരും ബിജെപി പശ്ചാത്തലമുള്ളവരാണ്. 2008ല് ബിജെപിക്കു വേണ്ടി മത്സരിച്ചയാളാണ് പ്രതാപ് സിങ് പാട്ടീല്. 2013ലും കഴിഞ്ഞ തെരഞ്ഞെുപ്പിലും ഇയാള് കോണ്ഗ്രസിനു വേണ്ടിയാണ് മത്സരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ആനന്ദ് സിങ് ബിജെപിയില് നിന്ന് കോണ്ഗ്രസിലെത്തിയത്.
 | 

മുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി പശ്ചാത്തലം! ആനന്ദ് സിങ് കോണ്‍ഗ്രസിലെത്തിയത് കഴിഞ്ഞ ജനുവരിയില്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ വിജയം കാണുന്നു. രണ്ട് എംഎല്‍എമാരെ കാണാതായെന്നാണ് വിവരങ്ങള്‍. ആനന്ദ് സിങ്ങും പ്രതാപ് സിങ് ഗൗഡ പാട്ടീലുമാണ് ഈ എംഎല്‍എമാര്‍. ഇവര്‍ രണ്ടുപേരും ബിജെപി പശ്ചാത്തലമുള്ളവരാണ്. 2008ല്‍ ബിജെപിക്കു വേണ്ടി മത്സരിച്ചയാളാണ് പ്രതാപ് സിങ് പാട്ടീല്‍. 2013ലും കഴിഞ്ഞ തെരഞ്ഞെുപ്പിലും ഇയാള്‍ കോണ്‍ഗ്രസിനു വേണ്ടിയാണ് മത്സരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ആനന്ദ് സിങ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത്.

പ്രതാപ് സിങ് ഇത്തവണ 213 വോട്ടിന് കഷ്ടിച്ചാണ് വിജയിച്ചത്. 2013ല്‍ മത്സരിക്കുമ്പോള്‍ 40 ലക്ഷമായിരുന്ന ഇയാളുടെ സ്വത്ത് 2018ല്‍ 5.5 കോടിയായി ഉയര്‍ന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു. ആനന്ദ് സിങ്ങിനെതിരായി നിലവിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ഭീഷണിപ്പെടുത്തിയാണ് ഇയാളെ ചാക്കിലാക്കിയതെന്നും സൂചനയുണ്ട്. വിജയിച്ചെത്തിയ സ്വതന്ത്രരെയും ബിജെപി ഒപ്പം നിര്‍ത്തുമെന്നാണ് കരുതുന്നത്.

അതേസമയം തങ്ങളുടെ എംഎല്‍എമാരെല്ലാവരും ഒപ്പമുണ്ടെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടു. തങ്ങളുടെ എംഎല്‍എമാരില്‍ ആരെയും വിലക്കു വാങ്ങാന്‍ കഴിയില്ലെന്ന് കുമാരസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.