കര്‍ണ്ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

കര്ണ്ണാടക രാഷ്ട്രീയം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. രണ്ട് സ്വതന്ത്ര എംഎല്എമാര് കോണ്ഗ്രസ്-ജെഡിഎസ് സര്ക്കാരിനുള്ള പിന്തുണ പിന്വലിച്ചതായി അറിയിച്ചു. എച്ച്.നാഗേഷ്, ആര്.ശങ്കര് എന്നിവരാണ് പിന്തുണ പിന്വലിച്ചത്. ഇവരെ ബിജെപി മുംബൈയിലെ ഹോട്ടലില് താമസിപ്പിച്ചിരിക്കുകയാണെന്ന് കോണ്ഗ്രസ് നേതാവും മന്ത്രിയുമായ ഡി.ശിവകുമാര് പറഞ്ഞിരുന്നു.
 | 
കര്‍ണ്ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ബംഗളൂരു: കര്‍ണ്ണാടക രാഷ്ട്രീയം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി അറിയിച്ചു. എച്ച്.നാഗേഷ്, ആര്‍.ശങ്കര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. ഇവരെ ബിജെപി മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.ശിവകുമാര്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് വിമതനായി തെരഞ്ഞെടുപ്പില്‍ വിജയിച്ച നാഗേഷും കെ.പി.ജെപി പാര്‍ട്ടിയുടെ പ്രതിനിധിയായ ശങ്കറും തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ്. വനം മന്ത്രിയായിരുന്ന ശങ്കറിനെ അടുത്തിടെ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഒഴിവാക്കിയിരുന്നു.

ഇവര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന് ഭീഷണിയില്ലെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് ആറു പേര്‍ കൊഴിഞ്ഞു പോയി ബിജെപി ക്യാമ്പിലെത്തിയാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലായേക്കും.