ജ്യൂസ് ആണെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

ജ്യൂസ് ആണെന്ന് കരുതി കുപ്പിയില് സൂക്ഷിച്ചിരുന്ന സള്ഫ്യൂരിക് ആസിഡ് കുടിച്ച് രണ്ട് കുട്ടികള് മരിച്ചു. ബംഗളൂരുവിലെ കെല്ലാരിയിലാണ് സംഭവമുണ്ടായത്. ആര്യന് സിങ് (9), സഹില് ശങ്കര് (8) എന്നിവരാണ് മരിച്ചത്. സഹിലിന്റെ ജന്മദിനാഘോഷത്തിനിടെയാമ് ദുരന്തമുണ്ടായത്.
 | 

ജ്യൂസ് ആണെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

ബംഗളൂരു: ജ്യൂസ് ആണെന്ന് കരുതി കുപ്പിയില്‍ സൂക്ഷിച്ചിരുന്ന സള്‍ഫ്യൂരിക് ആസിഡ് കുടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. ബംഗളൂരുവിലെ കെല്ലാരിയിലാണ് സംഭവമുണ്ടായത്. ആര്യന്‍ സിങ് (9), സഹില്‍ ശങ്കര്‍ (8) എന്നിവരാണ് മരിച്ചത്. സഹിലിന്റെ ജന്മദിനാഘോഷത്തിനിടെയാമ് ദുരന്തമുണ്ടായത്.

ഭക്ഷണം കഴിച്ചതിനു ശേഷം കുപ്പിയിലുണ്ടായിരുന്ന ആസിഡ് ജ്യൂസാണെന്ന് കരുതി കുട്ടികള്‍ കുടിക്കുകയായിരുന്നു. സ്വര്‍ണ്ണപ്പണിക്കാരനായ സഹിലിന്റെ പിതാവ് ജ്യൂസ് കുപ്പിയില്‍ സൂക്ഷിച്ച സള്‍ഫ്യൂരിക് ആസിഡാണ് ഇവര്‍ അബദ്ധത്തില്‍ കുടിച്ചത്.