ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ജെ.എന്.യു വിദ്യാര്ഥി ഉമര് ഖാലിദിനെ വധിക്കാന് ശ്രമിച്ച സംഭവത്തില് രണ്ടുപേരെക്കൂടി ഡല്ഹി പൊലീസ് സ്പെഷ്യല് സെല് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇവര് രണ്ട്പേരും ഹരിയാന സ്വദേശികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകളുണ്ട്. ആക്രമണത്തില് നേരിട്ട് പങ്കെടുത്തയാളുടെ സിസിടിവി ദൃശ്യങ്ങള് നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.
 | 

ഉമര്‍ ഖാലിദിന് നേരെയുണ്ടായ വധശ്രമം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെക്കൂടി ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇവര്‍ രണ്ട്‌പേരും ഹരിയാന സ്വദേശികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തയാളുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.

കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ ‘യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റ്’ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഭയത്തില്‍നിന്ന് സ്വാതന്ത്ര്യം’ പരിപാടിയില്‍ സംസാരിക്കാനെത്തിയതായിരുന്നു ഉമര്‍. അതീവ സുരക്ഷ മേഖലയായ സ്ഥലത്ത് വെച്ചാണ് കൊലപാതകം ശ്രമം നടന്നത്. ഉമറിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കാന്‍ അക്രമി ശ്രമിച്ചെങ്കിലും തോക്ക് പൊട്ടിയില്ല. ശ്രമം പരാജയപ്പെട്ടതോടെ അക്രമി ഓടുകയായിരുന്നു. ഇതിനിടയില്‍ നിലത്തുവീണ തോക്ക് പൊട്ടുകയും ചെയ്തു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഉമറിന് കഴുത്തിന് പിടിച്ച് താഴെക്ക് വീഴ്ത്തിയ ശേഷം വെടിവെച്ചുവെങ്കിലും അടുത്തുണ്ടായിരുന്ന സുഹൃത്ത് അക്രമിയുടെ കാലില്‍ തൊഴിച്ചതോടെ ഉന്നം തെറ്റി. തലനാഴിയക്കാണ് ഉമറിന്റെ ജീവന്‍ തിരിച്ചു കിട്ടിയത്. ആ സമയത്ത് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെയാണ് ഓര്‍മ്മ വന്നതെന്ന് ഉമര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.