ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച രണ്ട് 10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പരസ്പരം തീ കൊളുത്തി മരിച്ചു

ഒരേ പെണ്കുട്ടിയെ പ്രണയിച്ച രണ്ട് പത്താം ക്ലാസ് വിദ്യാര്ത്ഥികള് പരസ്പരം തീ കൊളുത്തി മരിച്ചു. തെലങ്കാനയിലെ ജാഗിറ്റലിലാണ് ദാരുണ സംഭവം. ഇരുവരും ഒരേ പെണ്കുട്ടിയെയാണ് പ്രണയിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് തീ കൊളുത്തി മരിക്കാന് തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരണത്തില് ദുരൂഹതയുണ്ടെന്ന് വിദ്യാര്ത്ഥികളുടെ മാതാപിതാക്കള് ആരോപിച്ചു. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 | 

ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച രണ്ട് 10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പരസ്പരം തീ കൊളുത്തി മരിച്ചു

ഹൈദരാബാദ്: ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പരസ്പരം തീ കൊളുത്തി മരിച്ചു. തെലങ്കാനയിലെ ജാഗിറ്റലിലാണ് ദാരുണ സംഭവം. ഇരുവരും ഒരേ പെണ്‍കുട്ടിയെയാണ് പ്രണയിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് തീ കൊളുത്തി മരിക്കാന്‍ തീരുമാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച്ച വൈകീട്ട് ഇരുവരും കൂടി ഒന്നിച്ചാണ് പെട്രോള്‍ വാങ്ങാനായി എത്തിയതെന്ന് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും ആളൊഴിഞ്ഞ സ്ഥലത്ത് ഒരുമിച്ച് കൂടി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. മദ്യപിച്ച് കഴിഞ്ഞ ശേഷം പരസ്പരം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

തീ ശരീരത്തില്‍ പടര്‍ന്നപ്പോള്‍ ഇരുവരും റോഡിലേക്ക് ഓടിയതോടെയാണ് പ്രദേശവാസികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ തീ അണച്ച് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഒരാള്‍ ആശുപത്രിയില്‍ എത്തിയ ഉടന്‍ കൊല്ലപ്പെട്ടു. 5 ശതമാനത്തിലേറെ പൊള്ളലേറ്റ മറ്റേയാള്‍ അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങി. മറ്റൊരാളുടെ പ്രേരണയില്ലാതെ കുട്ടികള്‍ മരണപ്പെടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.