പൂജയില്‍ പങ്കെടുക്കാനെത്തിയ രണ്ടു സ്ത്രീകളും ഒരു കുട്ടിയും കിണറ്റില്‍ വീണു മരിച്ചു

പൂജയില് പങ്കെടുക്കാനെത്തിയ രണ്ടു സ്ത്രീകളും മൂന്നു വയസുള്ള പെണ്കുട്ടിയും കിണറ്റില് വീണു മരിച്ചു. മുംബൈയിലെ സബര്ബന് വിലെ പാര്ലെയില് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. പൂജ കണ്ടുകൊണ്ട് കിണറിനു മുകളിലെ ഗ്രില്ലില് ഇരുന്നവരാണ് അപകടത്തില് പെട്ടത്. മാധവി പാണ്ഡെ(55) ഇവരുടെ മകള് രേണു യാദവ്(25), ദിവ്യ(3) എന്നിവരാണ് മരിച്ചത്.
 | 

പൂജയില്‍ പങ്കെടുക്കാനെത്തിയ രണ്ടു സ്ത്രീകളും ഒരു കുട്ടിയും കിണറ്റില്‍ വീണു മരിച്ചു

മുംബൈ: പൂജയില്‍ പങ്കെടുക്കാനെത്തിയ രണ്ടു സ്ത്രീകളും മൂന്നു വയസുള്ള പെണ്‍കുട്ടിയും കിണറ്റില്‍ വീണു മരിച്ചു. മുംബൈയിലെ സബര്‍ബന്‍ വിലെ പാര്‍ലെയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. പൂജ കണ്ടുകൊണ്ട് കിണറിനു മുകളിലെ ഗ്രില്ലില്‍ ഇരുന്നവരാണ് അപകടത്തില്‍ പെട്ടത്. മാധവി പാണ്ഡെ(55) ഇവരുടെ മകള്‍ രേണു യാദവ്(25), ദിവ്യ(3) എന്നിവരാണ് മരിച്ചത്.

ഗ്രില്‍ തകര്‍ന്ന് 14 പേര്‍ കിണറ്റില്‍ പതിക്കുകയായിരുന്നു. ഇവരില്‍ 11 പേരെ രക്ഷപ്പെടുത്തി. മൂന്നു പേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടമുണ്ടായ ഉടനെ രണ്ടുപേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. രണ്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയപ്പോള്‍ ബാക്കിയുള്ളവരെ ദുരന്തനിവാരണ സേനയുടെ സഹായത്തോടെയാണ് പുറത്തെത്തിച്ചത്.

കുട്ടികളുടെ ആയുര്‍ ദൈര്‍ഘ്യത്തിനായി നടത്തുന്ന പൂജയില്‍ 25 പേരോളം പങ്കെടുക്കാന്‍ എത്തിയിരുന്നു. 36 മണിക്കൂര്‍ ഉപവാസമനുഷ്ഠിച്ചതിനു ശേഷമാണ് പൂജയില്‍ സ്ത്രീകള്‍ പങ്കെടുക്കാറുള്ളത്.