യുവാവിനെ ബൈക്കില്‍ നിന്ന് അടിച്ചു വീഴ്ത്തി കൊള്ള; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

യുവാവിനെ ബൈക്കില് നിന്ന് അടിച്ചു വീഴ്ത്തി കൊള്ള നടത്തിയ രണ്ട് സ്ത്രീകള് പോലീസ് പിടിയിലായി. ഡല്ഹിയിലെ മുല്ചന്ദ് മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം. സ്വീറ്റി, മുസ്കാന് എന്നിവരെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയില് ഹാജരാക്കും. ഭര്ത്താക്കന്മാര് ഉപേക്ഷിച്ചതിനാല് ജീവിക്കാന് മാര്ഗമില്ലാതായെന്നും അതിനാലാണ് മോഷണത്തിനിറങ്ങിയതെന്നും ഇവര് പോലീസിനോട് പറഞ്ഞു.
 | 

യുവാവിനെ ബൈക്കില്‍ നിന്ന് അടിച്ചു വീഴ്ത്തി കൊള്ള; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: യുവാവിനെ ബൈക്കില്‍ നിന്ന് അടിച്ചു വീഴ്ത്തി കൊള്ള നടത്തിയ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയിലായി. ഡല്‍ഹിയിലെ മുല്‍ചന്ദ് മെട്രോ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം. സ്വീറ്റി, മുസ്‌കാന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചതിനാല്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതായെന്നും അതിനാലാണ് മോഷണത്തിനിറങ്ങിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

മുല്‍ചന്ദ് മെട്രോ സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഇരിക്കുകയായിരുന്ന സ്വീറ്റിയും മുസ്‌കാനും ബൈക്ക് യാത്രികനായ യുവാവിനെ കണ്ടപ്പോള്‍ വലിയ ശബ്ദത്തില്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സഹായിക്കാനായി വണ്ടി നിര്‍ത്തിയ യുവാവിനെ ഇവരിലൊരാള്‍ ഇടിച്ചിട്ടു. പേഴ്‌സ് കവര്‍ന്ന ശേഷം ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇവരെ പിന്തുടര്‍ന്ന യുവാവിന് സഹായവുമായി പോലീസ് കൂടി എത്തിയതോടെ യുവതികള്‍ പിടിയിലായി.

വേറെയും പിടിച്ചു പറിക്കേസുകളില്‍ ഇരുവരും പ്രതികളാണെന്ന് പോലീസ് പറയുന്നു. യുവാവിന് ബൈക്കില്‍ നിന്ന് വീണ് നിസാര പരിക്ക് പറ്റിയിട്ടുണ്ട്. യുവതികള്‍ക്കെതിരെ മോഷണശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.