പാപമോചനം നേടുന്നതിനായി രാഹുല്‍ ഗാന്ധിക്ക് തന്നോടൊപ്പം രാമക്ഷേത്രം തറക്കല്ലിടാന്‍ കൂടാമെന്ന് ഉമാഭാരതി

അയോധ്യയില് രാമക്ഷേത്ര നിര്മ്മാണത്തിന് തറക്കല്ലിടാന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഉമാഭാരതി. കോടതി വിധി വരുന്നത് വരെ രാമക്ഷേത്ര നിര്മ്മാണത്തിനായി കാത്തിരിക്കാനാവില്ലെന്ന് ആര്.എസ്.എസ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഉമാഭാരതിയുടെ പ്രസ്താവന. അയോധ്യയില് രാമക്ഷേത്രത്തിന് തറക്കല്ലിടാന് തന്നോടൊപ്പം കൂടുന്നതു വഴി കോണ്ഗ്രസിന് പാപമോചനം നേടാമെന്നും ഉമാ ഭാരതി പറഞ്ഞു.
 | 

പാപമോചനം നേടുന്നതിനായി രാഹുല്‍ ഗാന്ധിക്ക് തന്നോടൊപ്പം രാമക്ഷേത്രം തറക്കല്ലിടാന്‍ കൂടാമെന്ന് ഉമാഭാരതി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ച് കേന്ദ്രമന്ത്രി ഉമാഭാരതി. കോടതി വിധി വരുന്നത് വരെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി കാത്തിരിക്കാനാവില്ലെന്ന് ആര്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഉമാഭാരതിയുടെ പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ തന്നോടൊപ്പം കൂടുന്നതു വഴി കോണ്‍ഗ്രസിന് പാപമോചനം നേടാമെന്നും ഉമാ ഭാരതി പറഞ്ഞു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഹിഷ്ണുത പുലര്‍ത്തുന്ന ജനതയാണ് ഹിന്ദുക്കള്‍. എന്നാല്‍ രാമജന്മ ഭൂമിയായ അയോധ്യയില്‍ മുസ്ലീം പള്ളി സ്ഥാപിക്കാനുള്ള ആലോചനകളെങ്കിലും നടന്നാല്‍ ഹിന്ദുക്കള്‍ അസഹിഷ്ണുക്കളാകുമെന്നും ഉമാ ഭാരതി ഭീഷണി മുഴക്കി. പിടിഐ നല്‍കി അഭിമുഖത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.

അയോധ്യ പ്രശ്നം കോടതിക്ക് പുറത്ത് തീര്‍ക്കണമെന്നും ഇതിനായി ഭരണ – പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടായ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും ഉമാ ഭാരതി ആവശ്യപ്പെട്ടു. നേരത്തെ കോടതി വിധിക്ക് വേണ്ടി ആര്‍.എസ്.എസ് കാത്തിരിക്കില്ലെന്ന നിലപാട് ബി.ജെ.പി വൃത്തങ്ങളെ വെട്ടിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോടതി വിധി വരുന്നത് വരെ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നിലപാടുകളൊന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ലെന്നതാണ് നിയമ വിദഗദ്ധര്‍ പറയുന്നത്.